scorecardresearch

സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷാ ക്കും ബിസിസിഐ തലപ്പത്ത് തുടരാം

ഇരുവര്‍ക്കും ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു

ഇരുവര്‍ക്കും ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു

author-image
Sports Desk
New Update
ganguly-jay-shah

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷാ ക്കും സ്ഥാനങ്ങളില്‍ തുടരാം. സംസ്ഥാന അസോസിയേഷനുകളില്‍ തുടര്‍ച്ചയായി ഭാരവാഹികളായ ഇരുവര്‍ക്കും ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. ഭരണ കാലാവധി നീട്ടാന്‍ അനുവദിക്കുന്ന ബിസിസിഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു.

Advertisment

നിര്‍ദിഷ്ട കാലയളവിനുശേഷം ഇരുവര്‍ക്കും സ്ഥാനങ്ങളില്‍ തുടരാം. ബിസിസിഐ തിരഞ്ഞെടുപ്പിലും മത്സരിക്കാം. നിര്‍ബന്ധിത കൂളിംഗ് ഓഫ് പിരീഡ് ഒഴിവാക്കണമെന്ന ബിസിസിഐയുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന അസോസിയേഷനും പുതിയ നിയമം ബാധകമാണ്.

സംസ്ഥാന അസോസിയേഷനിൽ ആറ് വർഷവും ബിസിസിഐയിൽ ആറ് വർഷവും ഉൾപ്പടെ 12 വർഷത്തേക്ക് ഭാരവാഹികൾക്ക് തുടർച്ചയായി സേവനമനുഷ്ഠിക്കാമെന്ന് സുപ്രിം കോടതി ഉത്തരവിൽ വ്യക്തമാക്കി.

Advertisment

ഇരുവര്‍ക്കും ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കില്‍ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജയ്ഷാ ബിസിസിഐയുടെ ഗുജറാത്തിലെ സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ചും ഗാംഗുലി ബംഗാളിനെ പ്രതിനീധികരിച്ചുമാണ് ഭരണനേതൃത്വത്തില്‍ എത്തിയത്.

Cricket Bcci Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: