/indian-express-malayalam/media/media_files/uploads/2018/02/ganguly-dhoni.jpg)
മിന്നൽ സ്റ്റംമ്പിങ്ങിലൂടെയും ത്രസിപ്പിക്കുന്ന ക്യാച്ചുകളിലൂടെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന വിക്കറ്റ് കീപ്പറാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ എം.എസ്.ധോണി. വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസങ്ങളുടെ പട്ടികയിൽ നേരത്തെ ഇടം പിടിച്ച താരമാണ് ധോണി.
എന്നാൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എം.എസ്.ധോണിയല്ല. അത് ധോണിക്ക് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ വൃദ്ധിമാൻ സാഹയാണ്.
"കഴിഞ്ഞ കുറേ നാളുകളായി സാഹ ടീമിനൊപ്പമില്ല. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ്," ഗാംഗുലി പറഞ്ഞു. കൊൽക്കത്തയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ബംഗാളിന്റെ താരം കൂടിയായ സാഹയെ ഗാംഗുലി ഇങ്ങനെ പ്രശംസിച്ചത്.
2014ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് സാഹയായിരുന്നു. 34കാരനായ സാഹ ഇന്ത്യയ്ക്കായി 32 ടെസ്റ്റുകള്‍ കളിച്ചു. എന്നാൽ തോളിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ടീമിന് പുറത്താണ് സാഹ. ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സാഹ ഇടം പിടിച്ചട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.