/indian-express-malayalam/media/media_files/2025/05/22/ReUOFU4YfxDiaHGq15eZ.jpg)
Cristiano Ronaldo Al Nassr Photograph: (Cristiano Ronaldo, Instagram)
Cristiano Ronaldo Saudi Pro League: അൽ നസറിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരസ്യ താക്കീത് നൽകി സൗദി പ്രോ ലീഗ്. ട്രാൻസ്ഫർ സംബന്ധിച്ച ലീഗുമായുള്ള തർക്കത്തെ തുടർന്ന് റൊണാൾഡോ അൽ നസറിന്റെ കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്പർ താരത്തിന് എതിരെ സൗദി പ്രോ ലീഗിന്റെ നടപടി വരുന്നത്.
അവരവരുടെ ക്ലബുകൾക്ക് മുകളിലായി തീരുമാനം എടുക്കാൻ ഒരു വ്യക്തിക്കും അധികാരം ഇല്ല എന്നാണ് സൗദി പ്രോ ലീഗ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ക്ലബുകൾക്ക് ലഭിക്കുന്നത് പോലെ സാമ്പത്തിക പിന്തുണ പിഐഎഫിൽ നിന്ന് അൽ നസറിന് ലഭിക്കുന്നില്ല എന്നാണ് റൊണാൾഡോ ആരോപിക്കുന്നത്.
അൽ ഇത്തിഹാദ് വിട്ട് അൽ ഹിലാലിലേക്ക് മുൻ റയൽ മാഡ്രിഡ് താരം ബെൻസെമ ചേക്കേറിയ ട്രാൻസ്ഫർ ആണ് റൊണാൾഡോയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ബെൻസെമ അൽ ഹിലാലിലേക്ക് എത്തിയതോടെ അൽ ഹിലാൽ കൂടുതൽ ശക്തരായെന്നും ഈ ട്രാൻസ്ഫർ നീതികരിക്കാനാവാത്തതാണ് എന്നുമാണ് റൊണാൾഡോയുടെ വാദം എന്നാണ് സൂചന.
Also Read: സന്തോഷ് ട്രോഫി ഫൈനലിൽ കേരളം; ലക്ഷ്യം എട്ടാം കിരീടം, ഫൈനലിൽ എത്തുന്നത് പതിനാറാം തവണ
എന്നാൽ സൗദി പ്രോ ലീഗിലെ എല്ലാ ക്ലബുകളും ഒരേ നിയമത്തിന് കീഴിൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത് എന്ന് ലീഗ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ക്ലബുകളിലേക്കുള്ള കളിക്കാരുടെ റിക്രൂട്ട്മെന്റ്, സ്പെൻഡിങ് എന്നിവ അതാത് ക്ലബുകളുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ലീഗിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയാണ് ഫിനാൻഷ്യൽ ഫ്രെയിംവർക്ക് നടപ്പിലാക്കിയിരിക്കുന്നത് എന്നും ലീഗ് വക്താവ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Also Read: Viral Video: എതിർതാരത്തെ എടുത്തുയർത്തി നിലത്തടിച്ചു; 13 കോടിയും കടന്ന കാഴ്ചക്കാർ
"അൽ നസർ ക്ലബിന്റെ വളർച്ചയിലും ലക്ഷ്യങ്ങളിലും റൊണാൾഡോയ്ക്ക് വലിയ റോളാണ് ഉള്ളത്. മറ്റ് കളിക്കാരെ പോലെ റൊണാൾഡോയും ആഗ്രഹിക്കുന്നത് വിജയിക്കാനാണ്. എന്നാൽ ഒരു വ്യക്തിക്കും ക്ലബുകൾക്കതീതമായി തീരുമാനമെടുക്കാനാവില്ല. അടുത്തിടെ നടന്ന ട്രാൻസ്ഫർ ക്ലബുകളുടെ സ്വതന്ത്ര സ്വഭാവം ആണ് തെളിയിക്കുന്നത്. ഒരു ക്ലബ് കൂടുതൽ ശക്തരായി. ലീഗിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പിന്തുടർന്നാണ് ഈ ട്രാൻസ്ഫർ നടന്നത്," സൗദി പ്രോ ലീഗിന്റെ പ്രസ്താവനയിൽ പറയുന്നു.
Read More: Cristiano Ronaldo: മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തിരികെ വരാൻ റൊണാൾഡോയുടെ നീക്കം; പ്രകോപനം ബെൻസെമയുടെ ട്രാൻസ്ഫർ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us