Latest News

തള്ളി മറിച്ചത് മതി, തോല്‍വിയ്‌ക്ക് കാരണക്കാരന്‍ നിങ്ങള്‍ തന്നെ: രവി ശാസ്ത്രിക്കെതിരെ ഹര്‍ഭജന്‍

തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം പരിശീലകന്‍ രവിശാസ്ത്രിക്ക് മാത്രമാണെന്നാണ് ഹര്‍ഭജന്‍ സിങ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റിലും നാണം കെട്ട് തോറ്റതോടെ ഇന്ത്യന്‍ ടീമിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പേരുകേട്ട ബാറ്റിങ് നിരയും ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ നായകനുമെല്ലാം ഉണ്ടായിരുന്നിട്ടും അമ്പേ തോറ്റ ടീമിനെ ആരാധകര്‍ ശക്തമായാണ് വിമര്‍ശിക്കുന്നത്. മുതിര്‍ന്ന താരങ്ങളും ഇന്ത്യന്‍ ടീമിനെതിരെ രംഗത്തെത്തിയിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയുമാണ് വിമര്‍ശനങ്ങളുടെ ഇരകള്‍.

സച്ചിന്‍ തെൻഡുല്‍ക്കര്‍, വി.വി.എസ്.ലക്ഷ്മണ്‍, മുഹമ്മദ് കെയ്ഫ് എന്നിവരുള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടന മികവിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നു. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ ഒരുക്കേണ്ട കാര്യങ്ങളും തന്ത്രങ്ങളും ഇന്ത്യയ്ക്ക് ഇല്ലായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ പരിശീലകനും ക്യാപ്റ്റനും വീഴ്ച പറ്റിയെന്നുമാണ് വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ ഹര്‍ഭജന്‍ സിങ്ങും പരിശീലകനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കടുത്ത ഭാഷയിലാണ് ഹര്‍ഭജന്റെ വിമര്‍ശനം.

തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം പരിശീലകന്‍ രവിശാസ്ത്രിക്ക് മാത്രമാണെന്നാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറയുന്നത്. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 159 റണ്‍സിനും തോറ്റതിന്റെ പൂര്‍ണ ഉത്തരവാദിത്വം രവിശാസ്ത്രിക്കാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. തോല്‍വിയില്‍ ശാസ്ത്രി പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഭാജി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്ക് എതിരാളികളില്ലെന്നും ഉള്ള എതിരാളികള്‍ പിച്ചുകളാണെന്നുമടക്കമുള്ള വീമ്പു പറച്ചിലിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. പരമ്പര തോറ്റ് ഇവിടേക്കു വരും മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി സാഹചര്യങ്ങള്‍ കളിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ തയ്യാറാകണമെന്നാണ് ഹര്‍ഭജന്റ പരിഹാസം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sastri must speak out says harbhajan

Next Story
ആരാധകരേ ചാനല്‍ മാറ്റി നോക്കിയിട്ട് കാര്യമില്ല; ലാ ലീഗ ഫെയ്‌സ്ബുക്കിലുണ്ടാകും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express