/indian-express-malayalam/media/media_files/2026/01/02/sarfaraz-khan-and-ms-dhoni-2026-01-02-18-33-12.jpg)
Source: X
Sarfaraz Khan Century: ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവനിൽ എല്ലാ മത്സരങ്ങളിലും സ്ഥാനം ഉറപ്പിക്കാൻ പ്രാപ്തനായ ബാറ്റർ ആണ് സർഫറാസ് ഖാൻ എന്ന് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ. വിജയ് ഹസാരെ ട്രോഫിയിൽ 75 പന്തിൽ നിന്ന് സർഫറാസ് ഖാൻ 157 റൺസ് അടിച്ചെടുത്തത് ചൂണ്ടിയാണ് അശ്വിന്റെ വാക്കുകൾ.
എക്സിൽ അശ്വിൻ കുറിച്ചത് ഇങ്ങനെ, "സയിദ് മുഷ്താഖ് അലി ട്രോഫിയിൽ 100*(47), 52(40), 64(25), 73(22) എന്നതാണ് സർഫറാസിന്റെ സ്കോറുകൾ. അതേ ഫോമിൽ വിജയ് ഹസാരെ ട്രോഫിയിലും സർഫറാസ് ബാറ്റ് ചെയ്തു. ആദ്യം 49 പന്തിൽ നിന്ന് 55 റൺസും പിന്നാലെ 75 പന്തിൽ നിന്ന് 157 റൺസും. 14 സിക്സും പറത്തി."
Also Read: Sarfaraz Khan Century: ചെന്നൈ സൂപ്പർ കിങ്സിന് തെറ്റിയില്ല; 75 പന്തിൽ 157 റൺസുമായി സർഫറാസ്
"ഇതിൽ കൂടുതൽ ശ്രദ്ധേയമാവുന്നത് മധ്യ ഓവറുകളിൽ സ്പിന്നർമാരെ സ്വീപ്പ് ഷോട്ടും സ്ലോഗ് സ്വീപ്പും കൊണ്ട് അടിച്ചുപറത്തുന്നു എന്നതാണ്. അവൻ വാതിലിൽ മുട്ടുകയല്ല. അടിച്ച് തകർത്ത് തുറന്നിരിക്കുകയാണ്."
Also Read: Kerala vs Rajasthan: അവസാന പന്തിൽ സിക്സ് പറത്തി കേരളത്തെ ജയിപ്പിച്ച് ഏഥൻ; അപരാജിതിന് സെഞ്ചുറി
"സർഫറാസിന്റെ ഈ റൺവേട്ടയിലേക്ക് നോക്കി പ്ലേയിങ് ഇലവനിൽ ഉറപ്പായും ഇടം നൽകില്ലേ? ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ മികച്ച ധാരാളം ബാറ്റർമാർ സ്ക്വാഡിലുണ്ട് എന്ന പ്രശ്നമാണ് നേരിടുന്നത്. ഐപിഎൽ 2026നായി ഇനിയും കാത്തിരിക്കാൻ വയ്യ," ആർ അശ്വിൻ എക്സിൽ കുറിച്ചു.
100*(47), 52(40), 64(25), 73(22) in the SMAT.
— Ashwin 🇮🇳 (@ashwinravi99) December 31, 2025
That form’s transitioned seamlessly into the Hazare with scores of 55(49) followed by a blistering 157(75) today with 14 sixes. It's particularly impressive how he murders spin in the middle overs with his sweeps and slog sweeps.… pic.twitter.com/MfBWAD6QH8
Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം
വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെയാണ് സർഫറാസിന്റെ ക്ലാസിക് ഇന്നിങ്സ് വന്നത്. പവർഹിറ്റിങ്ങിലെ തന്റെ മികവ് സർഫറാസ് ഇവിടെ വീണ്ടും തെളിയിച്ചു. കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ സർഫറാസിന്റെ പേര് ആദ്യം എത്തിയപ്പോൾ ഫ്രാഞ്ചൈസികൾ ആരും വാങ്ങാൻ തയ്യാറായില്ല. അൺസോൾഡ് ആയ കളിക്കാരുടെ പേരുകൾ രണ്ടാമത് വന്നപ്പോഴാണ് ചെന്നൈ സൂപ്പർ കിങ്സ് സർഫറാസിനെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയത്.
Read More: Usman Khawaja: 15 ബിയർ കുടിച്ച് കളിച്ചവരുണ്ട്; പൊട്ടിത്തെറിച്ച് ഖവാജയുടെ വിരമിക്കൽ പ്രഖ്യാപനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us