scorecardresearch

Sarfaraz Khan Century: ചെന്നൈ സൂപ്പർ കിങ്സിന് തെറ്റിയില്ല; 75 പന്തിൽ 157 റൺസുമായി സർഫറാസ്

Sarfaraz Khan Century: ഗോവയ്ക്ക് വേണ്ടി കളിക്കുന്ന അർജുൻ ടെണ്ടുൽക്കർ എട്ട് ഓവറിൽ വഴങ്ങിയത് 78 റൺസ് ആണ്. മുംബൈ ടീമിൽ അവസരങ്ങൾ ലഭിക്കാതിരുന്നതോടെയാണ് അർജുൻ ഗോവയിലേക്ക് മാറിയത്

Sarfaraz Khan Century: ഗോവയ്ക്ക് വേണ്ടി കളിക്കുന്ന അർജുൻ ടെണ്ടുൽക്കർ എട്ട് ഓവറിൽ വഴങ്ങിയത് 78 റൺസ് ആണ്. മുംബൈ ടീമിൽ അവസരങ്ങൾ ലഭിക്കാതിരുന്നതോടെയാണ് അർജുൻ ഗോവയിലേക്ക് മാറിയത്

author-image
Sports Desk
New Update
Sarfaraz khan | Indian cricketer

ഐപിഎൽ താര ലേലത്തിൽ സർഫറാസ് ഖാന്റെ പേര് ആദ്യം എത്തിയപ്പോൾ ഫ്രാഞ്ചൈസികൾ ആരും താരത്തെ സ്വന്തമാക്കാൻ മുൻപോട്ട് വന്നില്ല. അൺസോൾഡ് താരങ്ങളുടെ പേര് വീണ്ടും വന്നപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് സർഫറാസ് ഖാനെ സ്വന്തമാക്കി. സിഎസ്കെയുടെ ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചാണ് വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ സർഫറാസ് ഖാൻ ബാറ്റ് വീശിയത്. 

Advertisment

56 പന്തിൽ സെഞ്ചുറിയിലേക്ക് സർഫറാസ് ഖാൻ എത്തി. 75 പന്തിൽ നിന്ന് 157 റൺസ് അടിച്ചെടുത്താണ് സർഫറാസ് ഖാൻ മടങ്ങിയത്. 14 സിക്സും ഒൻപത് ഫോറും സർഫറാസ് ഖാന്റെ ബാറ്റിൽ നിന്ന് പറന്നു. ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സർഫറാസിന്റെ വെടിക്കെട്ട് ബാറ്റിങ്.

Also Read: വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്

നേരത്തെ, ശരീര ഭാരം കുറച്ച് ഫിറ്റ്നസ് മെച്ചപ്പെടുത്തി സർഫറാസ് ഇന്ത്യൻ സ്ക്വാഡിലേക്ക് തിരികെ എത്തുന്നതിനുള്ള സാധ്യതകൾ വർധിപ്പിച്ചിരുന്നു. വിജയ് ഹസാരെയിലെ ഈ പ്രകടനം കൂടി വരുമ്പോൾ സെലക്ടർമാർക്ക് സർഫറാസ് ഖാനെ പരിഗണിക്കാതിരിക്കുക പ്രയാസമാവും.

Also Read: ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം

സർഫറാസ് ഖാന്റെ ബാറ്റിങ് ബലത്തിൽ 444 റൺസ് ആണ് മുംബൈ കണ്ടെത്തിയത്. സർഫറാസും സഹോദരൻ മുഷീർ ഖാനും ചേർന്ന് 60 പന്തിൽ നിന്ന് 93 റൺസ് കൂട്ടുകെട്ടും ഉണ്ടാക്കി. യശസ്വി ജയ്സ്വാൾ 46 റൺസും ഷാർദുൽ എട്ട് പന്തിൽ 27 റൺസും കണ്ടെത്തി.

Also Read: Smriti Mandhana: 10,000 റൺസ് ക്ലബിലേക്ക് രാജകീയമായി സ്മൃതി മന്ഥാന; ചരിത്ര നേട്ടം തിരുവനന്തപുരത്തെ മണ്ണിൽ വെച്ച്

ഗോവയ്ക്ക് വേണ്ടി കളിക്കുന്ന അർജുൻ ടെണ്ടുൽക്കർ എട്ട് ഓവറിൽ വഴങ്ങിയത് 78 റൺസ് ആണ്. മുംബൈ ടീമിൽ അവസരങ്ങൾ ലഭിക്കാതിരുന്നതോടെയാണ് അർജുൻ ഗോവയിലേക്ക് മാറിയത്. മുംബൈക്കെതിരെ ഗോവയുടെ ദർശൻ 98 റൺസും ലളിത് 93 റൺസും വഴങ്ങി. 

Read More: Sanju Samson: സഞ്ജു സിഎസ്കെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്; ഋതുരാജിന് 2026 സീസൺ നിർണായകം

vijay hasare trophy Sarfaraz Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: