scorecardresearch

സര്‍ഫ്രാസിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കി; ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ട് പിസിബി

മോശം ഫോമും ടീമിന്റെ മോശം പ്രകടനങ്ങളുമാണ് സര്‍ഫ്രാസിന് ക്യാപ്റ്റന്‍സി നഷ്ടമാക്കിയത്

മോശം ഫോമും ടീമിന്റെ മോശം പ്രകടനങ്ങളുമാണ് സര്‍ഫ്രാസിന് ക്യാപ്റ്റന്‍സി നഷ്ടമാക്കിയത്

author-image
Sports Desk
New Update
Sarfraz Ahmed, സര്‍ഫറാസ് അഹമ്മദ്, Pakistan, പാക്കിസ്ഥാന്‍, Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്, fans, ആരാധകന്‍, viral video , വൈറല്‍ വീഡിയോ

പാക്കിസ്ഥാന്റെ ടി20-ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തുനിന്ന് സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി.

Advertisment

മുതിര്‍ന്ന താരം അസര്‍ അലി പാക്കിസ്ഥാനെ ടെസ്റ്റിലും ബാബര്‍ അസം ടി20യിലും നയിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സര്‍ഫ്രാസിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കാനാണ് നിര്‍ദേശം.

2016 ലെ ടി20 ലോകകപ്പിന് പിന്നാലെയാണ് സര്‍ഫ്രാസ് പാക്കിസ്ഥാന്റെ ടി20 ക്യാപ്റ്റനാകുന്നത്. പിന്നാലെ 2017 ല്‍ ഏകദിനത്തിലും നായകനായി. സര്‍ഫ്രാസിന്റെ കീഴിലാണ് 2017 ല്‍ ഇന്ത്യയെ തകര്‍ത്ത് പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി നേടിയത്.

മോശം ഫോമും ടീമിന്റെ മോശം പ്രകടനങ്ങളുമാണ് സര്‍ഫ്രാസിന് ക്യാപ്റ്റന്‍സി നഷ്ടമാക്കിയത്. പാക്കിസ്ഥാന്‍ പരിശീലകനും മുഖ്യ പരിശീലകനുമായ മിസ്ബ ഉള്‍ ഹഖ് സര്‍ഫ്രാസിന്റെ നായകത്വത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. ശ്രീലങ്കയുടെ യുവനിരയോട് ഏറ്റുവാങ്ങിയ പരാജയമാണ് നടപടി വേഗത്തിലാക്കിയത്.

Advertisment

പാക്കിസ്ഥാന് വളരെ മോശം കാലമായിരുന്നു പോയ ഒരുവര്‍ഷം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തോടെയായിരുന്നു തുടക്കം. പിന്നാലെ ഏകദിനത്തില്‍ തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റു. ലോകകപ്പിലും മോശം പ്രകടനത്തിന് പഴികേട്ടു.

Pakistan Cricket Team Sarfraz Ahmed

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: