scorecardresearch

സന്തോഷ് ട്രോഫി നോക്കൗട്ട് സ്റ്റേജ് മത്സരങ്ങള്‍ സൗദി അറേബ്യയില്‍

എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയും സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനും സൗദിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

സന്തോഷ് ട്രോഫി നോക്കൗട്ട് സ്റ്റേജ് മത്സരങ്ങള്‍ സൗദി അറേബ്യയില്‍

സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ നടത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) ആലോചന. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നടക്കുക. ഇത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കുന്നതിനായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയും സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനും സൗദി അറേബ്യന്‍ പ്രതിനിധികളുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

‘വലിയ സ്വപ്നങ്ങള്‍ കാണുവാന്‍ നമ്മുടെ കളിക്കാരെ പ്രാത്സാഹിപ്പിക്കുന്നതിനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യന്‍ ഫുട്‌ബോളുമായി ബന്ധിപ്പിക്കുന്നതിനായും ഇരു ഫെഡറേഷനുകള്‍ക്കും വിജയ സാഹചര്യം സൃഷ്ടിക്കുന്നതിനുമായാണ് സന്തോഷ് ട്രോഫിയുടെ അവസാനഘട്ടത്തിനായുള്ള ആതിഥേയത്വം വഹിക്കുവാനായി സൗദി നഗരങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് എഐഎഫ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.

‘സൗദി അറേബ്യയും ഇന്ത്യയിലും കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഫുട്‌ബോള്‍ സംസ്‌കാരത്തിലൂടെ ഒരു ശക്തമായ ബന്ധം സ്ഥാപിക്കാന്‍ അവസരം നല്‍കുന്നതിനും ഏഷ്യയിലെ തന്ത്രപ്രധാന പങ്കാളികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് എഐഎഫ്എഫ്, എസ്എഎഫ്എഫ് എന്നീ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ ശ്രമഫലമായി കരാര്‍ ഉണ്ടാക്കിയത്. കരാറില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എസ്എഎഫ്എഫ് ) പ്രസിഡന്റ് യാസര്‍ അല്‍ മിഷാലും ജനറല്‍ സെക്രട്ടറി ഇബ്രാഹിം അല്‍ കാസിമും സൗദിയെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവച്ചു. സൗദി അറേബ്യയിലെ ദമാമില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്. സാങ്കേതികപരമായുള്ള എല്ലാ പിന്തുണയും സ്ഥിരമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കല്‍, എന്നിവയുള്‍പ്പെടെയുള്ളവ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ഫുട്ബോളിന് ഇതൊരു പ്രശംസാര്‍ഹമായ സംഭവവികാസമാണെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ പറഞ്ഞു. ഇത് വഴി ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു പുതിയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകപെടുകയും അത് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ കൂടെ നിന്ന് തന്ന സജീവമായ സഹകരണത്തിന് എസ്എഎഫ്എഫ്‌ന് നന്ദി പറയുന്നതായും കല്യാണ്‍ ചൗബെ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Santosh trophy knock out stage set to be held in saudi arabia in february next year