കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ വി.പി.ഷാജിയാണ് കേരള ടീമിനെ പ്രഖ്യാപിച്ചത്. ഫിറോസ്, ഷിബിൻ ലാൽ, അനന്തു മുരളി, നെറ്റോ ബെന്നി എന്നീ നാലു താരങ്ങളെ മാറ്റിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. കെഎസ്ഇബിയുടെ നിഷോണ്‍ സേവിയര്‍, എജിഎസ് ഓഫിസ് താരങ്ങളായ ജിപ്‌സണ്‍ ജസ്റ്റിന്‍, ഷെറിന്‍ സാം, എസ്ബിടി താരമായ ജിജോ ജോസഫ് എന്നിവരാണ് പകരം ടീമിലെത്തിയത്. ഇരുപതംഗ ടീമിനെ ഉസ്മാനാണ് നയിക്കുക.

കേരള ടീം അംഗങ്ങൾ: മിഥുന്‍. വി, അജ്മല്‍, മെല്‍ബിന്‍.എസ്, നജേഷ്.എം, ലിജോ. എസ്, രാഹുല്‍ വി. രാജ്, നൗഷാദ്.കെ, ശ്രീരാഗ് വി.ജി, സീസന്‍, ഷെറിന്‍ സാം, മുഹമ്മദ് പാറക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, നിഷോണ്‍ സേവിയര്‍, ജിജോ ജോസഫ്, അസറുദീന്‍, ഉസ്മാന്‍. പി, ജോബി ജസ്റ്റിന്‍, എല്‍ദോസ് ജോര്‍ജ്, ജിപ്‌സണ്‍ ജസ്റ്റിൻ, സഹല്‍ അബ്ദുല്‍ സമദ്.

ഗോവയിൽ മാർച്ച് 12 മുതലാണ് ടൂർണമെന്റ് തുടങ്ങുക. മാർച്ച് പതിനാറാണ് കേരളത്തിന്റെ ആദ്യ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ