പനാജി: 71ആമത് സന്തോഷ് ട്രോഫി കിരീടത്തിൽ ബംഗാൾ മുത്തമിട്ടു. ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ബംഗാളിന്റെ നേട്ടം. കലാശപോരാട്ടത്തിൽ അധികസമയത്തിന്റെ അവസാന നിമിഷം മൻവീർ സിംഗിന്റെ ഗോളിലാണ് ബംഗാളിന്റെ വിജയം.

90 മിനിറ്റ് കളം നിറഞ്ഞു കളിച്ചിട്ടും ഇരുപക്ഷത്തും ഗോൾ പിറന്നില്ല. ഒടുവിൽ അധികസമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബംഗാള്‍ ഗോളടിച്ചത്.
ഒന്നാം സെമിയിൽ മിസോറാമിനെ സഡൻ ഡെത്തിൽ (6-5) കീഴടക്കിയാണ് ബംഗാൾ ഫൈനലിലെത്തിയത്. രണ്ടാം സെമിയിൽ കേരളത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് ആതിഥേയരായ ഗോവ ഫൈനലിൽ എത്തിയത്.

ബംബോലിമിലെ ജി.എം.സി സ്റ്റേഡിയത്തിൽ തങ്ങളുടെ 32ആം കിരീടനേട്ടമാണ് ബംഗാൾ ആഘോഷിച്ചത്. 44 തവണ സന്തോഷ് ട്രോഫി ഫൈനൽ കളിച്ചിട്ടുള്ള ടീമാണ് ബംഗാൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ