scorecardresearch

സന്തോഷ് ട്രോഫിയ്ക്ക് തയ്യാറായി കേരളം; ടീം ഇങ്ങനെ

20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
santosh trophy, football

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിജോ ജോസഫിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിന്റെ പരിശീലകൻ ബിനോ ജോർജാണ്.

Advertisment

മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി എന്നീ സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ 16 നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. മേയ് രണ്ടിനാണ് ഫൈനല്‍.

കേരള ടീം ഇങ്ങനെ:

ഗോൾ കീപ്പർമാർ - മിഥുൻ വി, ഹജ്‌മൽ എസ്

ഡിഫൻഡർമാർ - സോയൽ ജോണി, സഞ്ജു ജി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ് ഷഹീഫ്, സൽമാൻ കള്ളിയത്ത്

മിഡ്ഫീൽഡർമാർ - ജിജോ ജോസഫ്, അർജുൻ ജയരാജ്, നിജോ ഗിൽബെർട്ട്, മുഹമ്മദ് റാഷിദ്, അഖിൽ പി, നൗഫൽ പി.എൻ, ഷിജിൽ, ഫസലു റഹ്‌മാൻ

Advertisment

ഫോർവേഡർമാർ - വിഘ്‌നേശ് എം, മുഹമ്മദ് ബാസിത്, മുഹമ്മദ് സഫ്നാദ്, ജെസിൻ ടി.കെ

രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകള്‍ ഉണ്ടായിരിക്കും. ഒരു ടീമിന് നാല് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.

മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് എയിൽ ആണ് കേരളം. ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപൂര്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.

Also Read: സന്തോഷ് ട്രോഫിക്കായി മലപ്പുറം ഒരുങ്ങി; മത്സരക്രമം, ടിക്കറ്റ് നിരക്ക്; മറ്റ് വിശദാംശങ്ങള്‍

Santhosh Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: