സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ സീസണിലെ രണ്ടാം മത്സരവും വിജയിച്ച് കേരളം. ആദ്യ മത്സരത്തിൽ രാജസ്ഥാനെ പരാജയപ്പെടുത്തിയ കേരളം തിങ്കളാഴ്ച ബംഗാളിനെതിരെയും വിജയം നേടി.
മഞ്ചേരി പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം വിജയിച്ചത്. പി എന്‍ നൗഫലും ജസ്റ്റിനുമാണ് കേരളത്തിനായി ഗോള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ കേരളം എതിരില്ലാത്ത അഞ്ച് ഗോളിന്റെ ഉജ്വല ജയമായിരുന്നു സ്വന്തമാക്കിയത്. നായകന് ജിജൊ ജോസഫ് ഹാട്രിക്ക് നേടി തിളങ്ങി. നിജൊ ഗില്‍ബേര്‍ട്ട്, അജയ് അലക്സ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.