ബാംബോലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കരുത്തരായ റെയിൽവേസിനെ 2 എതിരെ 4 ഗോളുകൾക്കാണ് കേരളം തകർത്തത്. കേരളത്തിനായി മുന്നേറ്റ നിരക്കാരൻ ജോബി ജസ്റ്റിൻ ഹാട്രിക്ക് നേടി. നായകന്‍ ഉസ്മാന്റെ വകകായിരുന്നു കേരളത്തിന്റെ മറ്റൊരു ഗോള്‍.

നിർണ്ണായക മത്സരത്തിൽ ആദ്യ ഗോൾ റെയിൽവേസ് ആയിരുന്നു നേടിയത്. കളിയുടെ പതിനേഴാം മിനിറ്റിൽ റെയിൽവേസിന്റെ മലയാളിതാരം രാജേഷാണ് കേരളത്തിന്രെ വലകുലുക്കിയത്. എന്നാൽ മിനുറ്റുകൾക്കകം മുന്നേറ്റനിരക്കാരൻ ജോബി ജസ്റ്റിൻ കേരളത്തിന്റെ സമനില ഗോൾ നേടി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്രീ കിക്കിലൂടെ ജോബി വീണ്ടും റെയില്‍വേസിന്റെ വല കുലുക്കുകയായിരുന്നു. ഇതോടെ കേരളം 2-1ന് മുന്നിലായി.

പിന്നീട് രണ്ടാം പകുതിയില്‍ ഹാട്രിക് ഗോളിലൂടെ ജോബി കേരളത്തിന് രണ്ട് ഗോളിന്റെ ലീഡ് നല്‍കി. ഒട്ടും വൈകാതെ ക്യാപ്റ്റന്‍ ഉസ്മാന്റെ ഹെഡ്ഡറിലൂടെ കേരളം 4-1ന്റെ മുന്‍തൂക്കം നേടി. കേരളത്തിന്റെ മൂന്നു ഗോളും വന്നത് ഹെഡ്ഡറിലൂടെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ