സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് സമനില. ദക്ഷിണ മേഖല റൗണ്ടിൽ തെലങ്കാനയാണ് കേരളത്തെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഇരു പകുതികളിലും രണ്ട് ടീമുകളും ഗോൾ കണ്ടെത്തിയില്ല. അവസരങ്ങൾ പാഴാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. പത്തോളം അവസരങ്ങളാണ് കേരളത്തിന് മത്സരത്തിൽ ലഭിച്ചത്. എന്നാൽ ഫിനിഷ് ചെയ്യുന്നതിൽ കേരളം പരാജയപ്പെട്ടു.

ആദ്യ പകുതിയിൽ ആറ് അവസരങ്ങൾ ലഭിച്ചെങ്കിലും കേരളത്തിന്റെ മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിലും ഇത് ആവർത്തിച്ചതോടെ കേരളത്തിന് സീസണിലെ ആദ്യ മത്സരത്തിൽ സമനില. ഇതോടെ ഇനിയുള്ള യോഗ്യത മത്സരങ്ങൾ കേരളത്തിന് ഏറെ നിർണായകമാകും.

Also Read: സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; പുതിയ സീസണിൽ നായകൻ സീസൻ

തെലങ്കാനയ്ക്ക് പുറമെ സർവീസസ്, പോണ്ടിച്ചേരി എന്നീ ടീമുകളാണ് ദക്ഷിണ മേഖല മത്സരങ്ങളിൽ കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പിൽ കേരളമാണ് ശക്തരെങ്കിലും മലയാളി താരങ്ങൾ അണിനിരക്കുന്ന സർവീസസ് വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്.

നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് കിരീട നിലനിർത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളത്. ആദ്യ മത്സരത്തിൽ വഴങ്ങിയ സമനില കേരളത്തിന്റെ പ്രതീക്ഷകൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഫെബ്രുവരി 6: കേരള vs പോണ്ടിച്ചേരി

ഫെബ്രുവരി 8: കേരള vs സർവീസസ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ