/indian-express-malayalam/media/media_files/uploads/2018/03/santhosh-trophy.jpg)
ഫയൽ ചിത്രം
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് ഇന്ന് ആദ്യ പോരാട്ടം. ദക്ഷിണ മേഖല റൗണ്ടിൽ തെലങ്കാനയെയാണ് കേരളം നേരിടുക. കിരീടം നിലനിർത്തുക എന്ന വലിയ ദൗത്യത്തിൽ ഇറങ്ങുന്ന കേരളം ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
തെലങ്കാന, സർവീസസ്, പോണ്ടിച്ചേരി എന്നീ ടീമുകളാണ് ദക്ഷിണ മേഖല മത്സരങ്ങളിൽ കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പിൽ കേരളമാണ് ശക്തരെങ്കിലും മലയാളി താരങ്ങൾ അണിനിരക്കുന്ന സർവീസസ് വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്.
ഫെബ്രുവരി 4: കേരള vs തെലങ്കാന
ഫെബ്രുവരി 6: കേരള vs പോണ്ടിച്ചേരി
ഫെബ്രുവരി 8: കേരള vs സർവീസസ്
വി.പി.ഷാജി പരിശീലിപ്പിക്കുന്ന കേരള ടീമിനെ നയിക്കുന്നത് മധ്യനിര താരം സീസൻ.എസ് ആണ്. ടീമിൽ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഗോ​ൾ​കീ​പ്പ​ർ വി. ​മി​ഥു​നാ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us