സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. കരുത്തരായ മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനായി ജിതിൻ ഗോപാൽ ഇരട്ട ഗോൾ നേടി. നേരത്തെ ആദ്യ മൽസരത്തിൽ കേരളം ഛണ്ഡീഗഡിനെ തോൽപ്പിച്ചിരുന്നു.

മണിപ്പൂരിനെതിരായ മൽസരത്തിന്റെ രണ്ടാം പകുതിയിലാണ് കേരളം ആറ് ഗോളുകളും നേടിയത്. 47-ാം മിനിറ്റിൽ അഫ്ദാൽ വി.കെയാണ് കേരളത്തിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 59​-ാം മിനിറ്റിൽ രാഹുൽ കെ.പിയാണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്.

62,84 മിനിറ്റുകളിലാണ് ജിതിൻ ഗോപൻ​ മണിപ്പൂരിന്റെ വലനിറച്ചത്. ജിതിൻ എം.എസാണ് കേരളത്തിനായി മറ്റൊരു ഗോൾ നേടിയത്. പരുക്ക് സമയത്ത് ചിക്ക്ഗാം സിങ്ങിന്റെ സെൽഫ് ഗോൾകൂടി വീണതോടെ കേരളം മറുപടി ഇല്ലാത്ത 6 ഗോളുകൾക്ക് മണിപ്പൂരിനെ തകർത്ത് വിടുകയായിരുന്നു.

ഗ്രൂപ്പിൽ രണ്ട് മൽസരങ്ങൾ കൂടി കേരളത്തിന് കളിക്കാനുണ്ട്. കരുത്തരായ ബംഗാളും, മഹാരാഷ്ട്രയുമാണ് കേരളത്തിന്റെ ഇനിയുളള എതിരാളികൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ