പനാജി: ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടാമെന്ന കേരളത്തിന്റെ മോഹത്തിന് തിരിച്ചടി. സെമിഫൈനലിൽ കരുത്തരായ ഗോവാണ് കേരളത്തെ തോൽപ്പിച്ചത്. 1 എതിരെ 2 ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഗോവ ബംഗാളുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ് ചാമ്പ്യൻമാരായ കേരളം സെമിയിൽ മോശം പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരളത്തിന്റെ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം ഗോവ മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു. കൗമാര താരം ലിസ്റ്റൺ നേടിയ ഇരട്ട ഗോളിലൂടെ ഗോവ ആദ്യപകുതിയിൽ തന്നെ മത്സരത്തിന്റെ ഫലം നിർണ്ണയിച്ചിരുന്നു. രണ്ടാം പകുതിയിൽ കേരളത്തിനായി രാഹുൽ വി രാജ് ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. കേരളത്തിന്റെ പ്രതിരോധനിരയുടെ മോശം പ്രകടനമാണ് തോൽവിയിലേക്ക് തള്ളിവിട്ടത്. സ്വന്തം ആരാധകരുടെ പിന്തുണയിലാണ് ഗോവ കേരളത്തെ നേരിട്ടത്.

സെമിഫൈനൽ ഒഴിച്ചു നിർത്തിയാൽ കേരള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുൻ താരം വി.പി ഷാജിയുടെ ശിക്ഷണത്തിൽ കളിച്ച കേരളത്തിന് ആശ്വസിക്കാം ഈ പ്രകടനത്തിൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ