scorecardresearch

Sanju Samson T20: നാല് കളിയിലും സഞ്ജു പരാജയം; ഇത് അംഗീകരിക്കാനാവില്ല: കടുത്ത വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

Sanju Samson vs New Zealand: "ടി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. അതുകൊണ്ട് ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ന്യൂസിലൻഡിന് എതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്"

Sanju Samson vs New Zealand: "ടി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. അതുകൊണ്ട് ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ന്യൂസിലൻഡിന് എതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്"

author-image
Sports Desk
New Update
Sanju Samson and Chahal

Sanju Samson T20: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിന് എതിരെ ഇന്ത്യ ഇറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ ലോക്കൽ ബോയ് സഞ്ജു സാംസൺ ഉണ്ടാവുമോ? പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് സഞ്ജു കണ്ടെത്തിയത് 40 റൺസ്. ബാറ്റിങ് ശരാശരി 10. സഞ്ജുവിന് മേൽ സമ്മർദം ഉണ്ട് എന്നത് സത്യമാണ്. എന്നാൽ മൂന്ന് നാല് മത്സരങ്ങളിൽ നിരാശപ്പെടുത്തുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ പറഞ്ഞു. 

Advertisment

സഞ്ജു നിരാശപ്പെടുത്തുമ്പോൾ മറുവശത്ത് ഇഷാൻ കിഷൻ മികച്ച ഇന്നിങ്സ് കണ്ടെത്തി കഴിഞ്ഞു. പരമ്പരയിൽ 224 എന്ന സ്ട്രൈക്ക്റേറ്റിലാണ് ഇഷാൻ 112 റൺസ് സ്കോർ ചെയ്ത് നിൽക്കുന്നത്. സഞ്ജുവിന് സ്കോർ ഉയർത്താനായില്ല എങ്കിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഓപ്പണർ സ്ഥാനം ഇഷാന്റെ കൈകളിലേക്ക് എത്തും. 

Also Read: Sanju Samson: 'സഞ്ജുവിനെ എഴുതിത്തള്ളാൻ സമയമായിട്ടില്ല'; മലയാളി താരത്തിന് ഉപദേശവുമായി അജിങ്ക്യാ രഹാനെ

ഇന്ത്യൻ ലെഗ് സ്പിന്നറും രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരവുമായിരുന്ന ചഹലിന്റെ പ്രതികരണം ഇങ്ങനെ, "സഞ്ജു സാംസൺ വർഷങ്ങളായി കളിക്കുന്നു. ഐപിഎല്ലിൽ മധ്യനിര താരമായി തുടങ്ങി സഞ്ജു പിന്നെ ഓപ്പണറായി. 10-12 വർഷത്തോളം രാജ്യാന്തര ക്രിക്കറ്റ് കളിച്ചൊരു താരത്തിന് സമ്മർദം എന്നത് ഒരു ഒഴികഴിവായി പറയാനാവില്ല. ഈ പരമ്പരയിൽ നാല് അവസരങ്ങൾ സഞ്ജുവിന് ലഭിച്ചു."

Also Read: പേടിയായിരുന്നു എപ്പോഴും; ആരും സ്നേഹിച്ചിട്ടില്ല; വിഷാദരോഗത്തിലൂടെയാണ് കരിയറിലുടനീളം കടന്ന് പോയത്: തിയറി ഹെൻറി

"ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപ്പെടുന്നത് പ്രശ്നമല്ല എന്നേ ഞാൻ പറയൂ. പക്ഷേ മൂന്നും നാലും മത്സരങ്ങളിൽ നിരാശപ്പെടുത്തി മുൻപോട്ട് പോകാനാവില്ല. ബാക്ക്അപ്പ് ആയ ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്ത് നന്നായി ബാറ്റ് ചെയ്ത് അവസരത്തിനായി കാത്ത് നിൽക്കുന്നത് സഞ്ജുവിന് അറിയാം. സഞ്ജുവിന് സ്വയം കുറ്റപ്പെടുത്തേണ്ടി വരും.  നാല് അവസരം ലഭിച്ചിട്ടും അത് ഉപയോഗപ്പെടുത്താൻ സഞ്ജുവിനായില്ല."

"ടി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. അതുകൊണ്ട് ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ന്യൂസിലൻഡിന് എതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ടീം മാനേജ്മെന്റ് എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് നമുക്കറിയില്ല. ഓപ്പണറായി സഞ്ജു പ്രയാസപ്പെടുന്നതായും മൂന്നാമത് ഇഷാൻ മികവ് കാണിക്കുന്നതായും ആണ് മാനേജ്മെന്റ് ചിന്തിക്കുന്നത് എങ്കിൽ ഇഷാന് അവസാന ടി20യിൽ ഓപ്പണർ സ്ഥാനം ലഭിക്കും," ജിയോഹോട്സ്റ്റാറിൽ ചഹൽ പറഞ്ഞു. 

Also Read: Vaibhav Suryavanshi: അതിവേഗ അർധ ശതകം; ആയുഷ് മാത്രേയുടെ റെക്കോർഡിനൊപ്പം വൈഭവ്

56 ടി20 മത്സരങ്ങൾ ആണ് സഞ്ജു ഇതുവരെ കളിച്ചത്. 24 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 1072 റൺസ്. 147.86 എന്നതാണ് സഞ്ജുവിന്റെ ടി20 കരിയറിലെ സ്ട്രൈക്ക്റേറ്റ്. മൂന്ന് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും സഞ്ജുവിന്റെ പേരിലുണ്ട്. 

Read More: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ

Ishan Kishan India Vs New Zealand Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: