/indian-express-malayalam/media/media_files/2026/01/11/sanju-samson-yuvraj-singh-2026-01-11-17-52-27.jpg)
Sanju Samson and Yuvraj Singh: ട്വന്റി20 ലോകകപ്പ് മുൻപിൽ നിൽക്കെ യുവരാജ് സിങ്ങിനൊപ്പം പരിശീലനം നടത്തി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അഭിഷേക് ശർമയുടെ മെന്ററാണ് യുവരാജ് സിങ്. ലോകകപ്പിന് മുൻപായി അഭിഷേകിന് യുവരാജ് പരിശീലനം നൽകുമ്പോഴാണ് സഞ്ജുവും ഇവർക്കൊപ്പം ചേർന്നത്.
ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർമാരാണ് അഭിഷേക് ശർമയും സഞ്ജു സാംസണും. സഞ്ജുവിന് യുവരാജ് സിങ് ബാറ്റിങ് ടിപ്സ് നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അഭിഷേകിനൊപ്പം ശുഭ്മാൻ ഗില്ലിന്റെ കരിയർ വളർച്ചയിലും യുവരാജിന് വലിയ പങ്കാണ് ഉള്ളത്. സഞ്ജുവിൽ യുവരാജിന് വരുത്താൻ കഴിയുന്ന മാറ്റങ്ങളിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ആരാധകർ.
Also Read: "മുംബൈ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനക്കാരാവണം; അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാവില്ല"
ഫെബ്രുവരി ഏഴിന് ആണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ആദ്യ ദിവസം യുഎസ്എയ്ക്ക് എതിരെയാണ് ഇന്ത്യയുടെ മത്സരം. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വലിയ അലയൊലി ആയിരുന്നു ഉയർന്നത്. വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയ ശുഭ്മാൻ ഗില്ലിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതാണ് ചർച്ചയായത്.
View this post on InstagramA post shared by CricTracker india (@crictrackerindiaofficial)
Also Read: Vaibhav Suryavanshi: ക്യാപ്റ്റൻ സ്ഥാനത്ത് ആദ്യ സെഞ്ചുറി; സ്റ്റൈലായി വൈഭവ് സൂര്യവംശി
ഗില്ലിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തെ അനുകൂലിച്ചാണ് പ്രതികരണങ്ങൾ ഉയർന്നത്. നന്നായി കളിച്ചിട്ടും ഗില്ലിന്റെ വരവോടെ സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമാവുകയും മധ്യനിരയിൽ ബാറ്റ് ചെയ്യേണ്ടിയും വന്നു. പിന്നാലെ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കുന്ന അവസ്ഥയുണ്ടായി. ഇതോടെ വലിയ വിമർശനമാണ് ഗംഭീറിനും അഗാർക്കറിനും നേരെ ഉയർന്നത്.
വിമർശനങ്ങൾക്കൊടുവിൽ സഞ്ജുവിനെ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായും ഓപ്പണറായും ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തി. ഇഷാൻ കിഷൻ ആണ് ലോകകപ്പ് സ്ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പർ. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച ബാറ്റിങ് ആണ് അവസാന നിമിഷം ലോകകപ്പ് സ്ക്വാഡിൽ ഇടം നേടുന്നതിന് ഇഷാനെ തുണച്ചത്.
Read More: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us