തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ മലയാളികള്‍ക്ക് നിരാശ. പ്രിയതാരം സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. ആദ്യ ടി20 യിലെ ടീമിനെ അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ സഞ്ജു കളിക്കാന്‍ ഇറങ്ങുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സഞ്ജുവിന് ഇത്തവണയും അവസരമില്ല.

അതേസമയം, കാര്യവട്ടം ടി20 മത്സരത്തിൽ ടോസ് ലഭിച്ച വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങിനയച്ചിരിക്കുകയാണ്. റൺസൊഴുകുന്ന പിച്ചിൽ ടി20 യിലെ രണ്ട് കരുത്തുറ്റ ടീമുകൾ ഒന്നിക്കുമ്പോൾ അത് കാണികൾക്ക് വലിയ വിരുന്നാകും.

Read Also: കാര്യവട്ടം ടി20: ടോസ് വെസ്റ്റ് ഇൻഡീസിന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഹൈദരാബാദിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 8 പന്ത് ഇന്ത്യൻ ഇന്നിങ്സിൽ ബാക്കിവച്ചാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം കോഹ്‌ലിയും സംഘവും മറികടന്നത്. കാര്യവട്ടത്തും വാശിയേറിയ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Read Also: ‘സച്ചിന്‍…സച്ചിന്‍’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, യുസ്‌വേന്ദ്ര ചാഹൽ

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷിമ്രോൺ ഹെറ്റ്മയർ, ബ്രാണ്ടൻ കിങ്, എവിൻ ലെവിസ്, സെണ്ടി സിമ്മൻസ്, കിറോൺ പൊള്ളാർഡ്, ഫാബിയാൻ അലൻ, കെസ്‌റിക് വില്ല്യംസ്, ജേസൺ ഹോൾഡർ, നിക്കോളാസ് പൂറാൻ, ഷെൽട്ടൻ കോട്ട്രൽ, ഹെയ്ഡൻ വാൽഷ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook