മുംബൈ: ശ്രീലങ്കയ്ക്കെതിരെയുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ മലയാളി താരം സഞ്ജു വി.സാംസൺ നയിക്കും. നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന നമന്‍ ഓജയ്ക്ക് പരുക്കേറ്റതാണ് സഞ്ജുവിനു നറുക്ക് വീഴാന്‍ കാരണം.ശനിയാഴ്ച നവംബര്‍ 11നു കൊല്‍ക്കത്തയിലാണ് ദ്വിദിന മത്സരം അരങ്ങേറുക.

മത്സരത്തില്‍ കീപ്പറും സഞ്ജു തന്നെയായിരിക്കും. സഞ്ജുവിനു പുറമേ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമില്‍ അംഗങ്ങളാണ്. മധ്യപ്രദേശ് സ്വദേശിയും കേരളത്തിനായി രഞ്ജിയില്‍ കളിക്കുന്ന ജലജ് സക്സേനയും ടീമില്‍ അംഗമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ