scorecardresearch

Sanju Samson T20: 'ജീവിതം അതിന്റെ വഴിക്ക് ഒഴുകട്ടെ'; സഞ്ജുവിനേറ്റ തിരിച്ചടിയിൽ വൈകാരികമായി പ്രതികരിച്ച് ചാരുലത

Sanju Samson's Wife Charulatha Ramesh: സഞ്ജു ആറ് റൺസ് മാത്രം എടുത്ത് പുറത്താവുകയും ഇഷാൻ കിഷൻ സെഞ്ചുറിയുമായി നിറഞ്ഞാടുകയും ചെയ്തതാണ് മലയാളി താരത്തിന് ടി20 ലോകകപ്പിൽ കാര്യങ്ങൾ ദുഷ്കരമാക്കുന്നത്

Sanju Samson's Wife Charulatha Ramesh: സഞ്ജു ആറ് റൺസ് മാത്രം എടുത്ത് പുറത്താവുകയും ഇഷാൻ കിഷൻ സെഞ്ചുറിയുമായി നിറഞ്ഞാടുകയും ചെയ്തതാണ് മലയാളി താരത്തിന് ടി20 ലോകകപ്പിൽ കാര്യങ്ങൾ ദുഷ്കരമാക്കുന്നത്

author-image
Sports Desk
New Update
Sanju Samson and Wife Charulatha Ramesh

Sanju Samson with wife Charulatha Ramesh (Source: Instagram)

Sanju Samson T20 World Cup: സ്വന്തം മണ്ണിൽ ആദ്യമായി ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങിയ മത്സരത്തിലൂടെ സഞ്ജു സാംസൺ ഫോമിലേക്ക് തിരികെ എത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ അഞ്ചാം ടി20യിൽ ഇന്ത്യയുടെ മൂന്നാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഡീപ്പ് തേർഡിൽ ക്യാച്ച് നൽകി സഞ്ജു മടങ്ങിയപ്പോൾ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒന്നാകെ നിശബ്ദമായി. ലോകകപ്പ് പ്ലേയിങ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതകൾ അകലുന്ന ഈ സമയം താരത്തിന് പിന്തുണ നൽകുന്ന വാക്കുകളാണ് ഭാര്യ ചാരുലത രമേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

Advertisment

ഗ്രീൻഫീൽഡ് ടി20യിൽ സഞ്ജു ആറ് റൺസ് മാത്രം എടുത്ത് പുറത്താവുകയും ഇഷാൻ കിഷൻ സെഞ്ചുറിയുമായി നിറഞ്ഞാടുകയും ചെയ്തതാണ് മലയാളി താരത്തിന് ടി20 ലോകകപ്പിൽ കാര്യങ്ങൾ ദുഷ്കരമാക്കുന്നത്. തിരുവനന്തപുരത്ത് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്നതിന്റെ നിരാശ ഫീൽഡ് ചെയ്യുന്ന സമയം സഞ്ജുവിന്റെ ശരീര ഭാഷയിൽ പ്രകടമായിരുന്നു. 

Also Read: ഗോവയെ തകർത്ത് കേരളം; രഞ്ജി ട്രോഫിയിൽ ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഭാര്യ ചാരുലത ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ഇങ്ങനെ, "എല്ലാം അവസാനിക്കുകയും ഉത്തരങ്ങൾ മാഞ്ഞുപോവുകയും ചെയ്യുമ്പോൾ തലതാഴ്ത്തുക. ജീവിതം അതിന്റെ വഴിക്ക് ഒഴുകട്ടെ. കാരണം ചില സമയങ്ങൾ എന്താണോ അത് നമ്മൾ അംഗീകരിക്കേണ്ടവയാണ്, വിശദീകരിക്കേണ്ടവയല്ല."ബോൺഫയർ ആസ്വദിച്ചിരിക്കുന്ന സഞ്ജുവിന്റെ ചിത്രവും ചാരുലത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. 

Sanju Samson's Wife Instagram Story

Also Read: ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; മത്സരം ബഹിഷ്കരിച്ച് പാക്കിസ്ഥാൻ

തിലക് വർമയുടെ അഭാവത്തിൽ ആണ് ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്. ലഭിച്ച അവസരം ഇഷാൻ കിഷൻ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതോടെ ടി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ സഞ്ജുവിന് പകരം ഇഷാനെ ഓപ്പണറായി ഇറക്കണം എന്ന ആവശ്യം ശക്തമായി. ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിൽ സഞ്ജുവോ ഇഷാനോ എന്ന ചോദ്യത്തിന് ഉത്തരമാവും എന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചത്. 

Sanju Samson Charulatha Ramesh

Also Read: സഞ്ജുവോ ഇഷാൻ കിഷനോ? ഫെബ്രുവരി ഏഴിന് ഉത്തരമാവും: സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ സഞ്ജുവിന്റെ സ്കോർ ഇങ്ങനെ, 10, 6, 0, 24, 6. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയാണ് സഞ്ജുവിനെ ഫസ്റ്റ് ചോയിസ് ഓപ്പണറും വിക്കറ്റ് കീപ്പറുമാക്കിയത്. എന്നാൽ ന്യൂസിലൻഡിനെതിരായ പരമ്പര ചെന്നൈ സൂപ്പർ കിങ്സ് താരത്തിന് വലിയ തിരിച്ചടിയായി. 

Read More: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു

Sanju Samson India Vs New Zealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: