Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

വന്നയുടന്‍ സിക്‌സർ; ആരാധകരെ നിരാശരാക്കി അതേ വേഗത്തില്‍ മടക്കം, വീഡിയോ

രണ്ട് പന്തിൽ നിന്ന് ആറ് റൺസുമായാണ് സഞ്ജു കളംവിട്ടത്

സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മലയാളികളാണ്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി സഞ്ജു സാംസണ് അവസരം നിഷേധിക്കപ്പെട്ടതില്‍ മലയാളി ആരാധകര്‍ വലിയ നിരാശയിലായിരുന്നു. എന്നാല്‍, ഒടുവില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 യില്‍ താരത്തിന് അവസരം ലഭിച്ചു. അവസാന പതിനൊന്നില്‍ സഞ്ജു ഉണ്ടെന്ന് ഉറപ്പായതോടെ ആരാധകരെല്ലാം വലിയ ആവേശത്തിലായി.

റിഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു ഇന്ന് കളത്തിലിറങ്ങിയത്. ടി20 മത്സരങ്ങളിൽ ബാറ്റിങ് ലെെനപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സഞ്ജു സാംസണെ മൂന്നാമനായി ഇറക്കി. 97 റൺസിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. അതിനു പിന്നാലെയാണ് സഞ്ജു ബാറ്റിങിനിറങ്ങിയത്. ക്രീസിലെത്തിയതും ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ സിക്‌സർ പറത്തി. കാണികളെയും മലയാളി ആരാധകരെയും ആവേശത്തിലാക്കിയ ഷോട്ടായിരുന്നു അത്.

എന്നാൽ, തൊട്ടടുത്ത പന്തിൽ സഞ്ജു പുറത്താക്കുകയും ചെയ്‌തു. രണ്ട് പന്തിൽ നിന്ന് ആറ് റൺസുമായാണ് സഞ്ജു കളംവിട്ടത്. ഏറെ നിരാശയോടെയാണ് സഞ്ജു കൂടാരം കയറിയത്. എൽബിയിലൂടെയാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. അതേസമയം, സഞ്ജു നേടിയ ആദ്യ സിക്‌സർ കണ്ടതും വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ആവേശത്തിലായി. സഞ്ജുവിന്റെ സിക്‌സർ കണ്ട് എഴുന്നേറ്റുനിന്ന് കയ്യടിക്കുകയാണ് കോഹ്‌ലി ചെയ്‌തത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്. 2015ൽ സിംബാബ്‌വെയ്‌ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച താരം പിന്നീട് പലതവണ ടീമിലെത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നില്ല.

Read Also: അപ്പായിയുടെ അഞ്ചാം പാതിര കാണാൻ ഇസുകുട്ടനും; ആദ്യ തിയറ്റർ അനുഭവവുമായി കുഞ്ചാക്കോ ബോബന്റെ മകൻ

19-ാം വയസിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്നത്. അതും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ. അഞ്ചു ഏകദിനവും ഒരു ടി20 മത്സരവുമടങ്ങിയ പരമ്പരയിൽ ബെഞ്ചിൽ തന്നെയായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഒരു മത്സരത്തിൽ പകരക്കാരനായി ഫീൽഡിലെത്തി. പിന്നീട് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച സിംബാബ്‌വെ പര്യടനത്തിലാണ് സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചത്. എന്നാൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ താരം കളിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. അന്ന് 19 റൺസെടുക്കാൻ സാഞ്ജുവിന് കഴിഞ്ഞു. പിന്നെ നീണ്ട ഇടവേളയായിരുന്നു.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനവുമായി താരം തിളങ്ങി. ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ വരെ എത്തി സഞ്ജു മടങ്ങി. അങ്ങനെയാണ് നാലു വർഷത്തിനപ്പുറം വീണ്ടും ഇന്ത്യൻ ടീമിൽനിന്നൊരു വിളി താരത്തെ തേടിയെത്തിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson vs srilanka six in first ball and wicket

Next Story
കാത്തിരിപ്പിന് വിരാമം, ഒടുവിൽ സഞ്ജു ടീമിൽ; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ശ്രീലങ്കsanju samson, സഞ്ജു സാംസൺ, Indian team, sanju samson, ഇന്ത്യൻ ടീം, സഞ്ജു സാംസൺ, india vs west indies, ഇന്ത്യ - വെസ്റ്റ് ഇൻഡീസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express