/indian-express-malayalam/media/media_files/2026/02/01/ishan-kishan-and-sanju-samson-2026-02-01-19-30-00.jpg)
Sanju Samson vs Ishan Kishan: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറും മലയാളി താരം സഞ്ജു സാംസൺ ആണ്. എന്നാൽ ടി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തുക എന്നത് സഞ്ജുവിന് ഇനി തീരെ എളുപ്പമല്ല. ന്യൂസിലൻഡിന് എതിരെ തിരുവനന്തപുരത്ത് സഞ്ജു നിരാശപ്പെടുത്തുകയും ഇഷാൻ കിഷൻ സെഞ്ചുറിയോടെ തകർത്തടിക്കുകയും ചെയ്തതോടെ ആരാവും ലോകകപ്പിൽ അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക? ഇതിന് ഫെബ്രുവരി ഏഴിന് ഉത്തരമാകും എന്നാണ് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.
അഞ്ചാം ടി20ക്ക് ശേഷം സൂര്യകുമാർ യാദവിന്റെ വാക്കുകൾ ഇങ്ങനെ, "തിലക് വർമയുടെ ഫിറ്റ്നസിൽ വ്യക്തത വന്നിട്ടില്ല. തിലക് നന്നായി ബാറ്റ് ചെയ്യുന്നു എന്നാണ് അറിയാനായത്. തിലക് തിരിച്ചെത്തുന്നതോടെ പ്ലേയിങ് ഇലവൻ സെലക്ഷൻ സങ്കീർണമാകുന്നു. സ്ക്വാഡിലെ 15 കളിക്കാരും പ്ലേയിങ് 11ൽ ഇടം കണ്ടെത്താൻ മത്സരിക്കുന്നവരാണ്. ഓപ്പണറുടെ റോളിൽ സഞ്ജുവാണോ ഇഷാൻ കിഷനാണോ എന്ന് ഫെബ്രുവരി ഏഴിന് അറിയാം."
Also Read: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 46 റണ്‍സ് ജയം
അഭിഷേക് ശർമ്മയും ശിവം ദുബെയും കുറച്ച് ഓവറുകൾ കൂടി എറിഞ്ഞേക്കാം എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് രൂപരേഖയെക്കുറിച്ച് സൂര്യ വിശദീകരിച്ചത്. സ്‌ഫോടനാത്മകമായ ടോപ്പ് ഓർഡർ ബാറ്റിങ് ഉള്ള, റിസ്ക് കൂടുതലുള്ള ടി20 മത്സരങ്ങളിൽ ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ നമുക്ക് ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ കൂടി അധികമായി ആവശ്യമുണ്ടെന്ന് സൂര്യകുമാർ പറഞ്ഞു.
Also Read: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു
"പ്രധാന ബൗളർമാരായ ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർക്ക് 16 ഓവറുകൾ പൂർത്തിയാക്കാൻ കഴിയും. ഇത് നമുക്ക് വലിയ മേൽക്കൈ നൽകുന്നുണ്ട്. ഹർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ കൂടെ പാർട് ടൈം ബോളിങ് ഓപ്ഷനായി അഭിഷേക് ശർമയും ചേരുന്നതോടെ ടീമിന് ഫ്ളെക്സിബിളിറ്റി ലഭിക്കുന്നു. ലോകകപ്പ് സ്ക്വാഡിന് ഏറ്റവും അനുയോജ്യം ഏഴ് ബാറ്റർമാരും ഒപ്പം ഓൾറൗണ്ടർമാരും ചേരുന്ന, എട്ടാമത് ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തിയുള്ള ഈ രീതിയാണ്," സൂര്യകുമാർ യാദവ് പറഞ്ഞു.
View this post on InstagramA post shared by Team india (@indiancricketteam)
Read More: വിരമിക്കൽ തീരുമാനം പ്രയാസകരമല്ല; എന്റെ വിടവ് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കില്ല: കെ എൽ രാഹുൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us