Latest News

കാത്തിരിപ്പ് കാര്യവട്ടത്തേക്ക്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ബാറ്റിങ് ഓർഡറിൽ മാറ്റത്തിന് നായകൻ കോഹ്‌ലി തയ്യാറായില്ലെങ്കിൽ സഞ്ജുവിന്റെ സ്ഥാനം നാളെയും ഡഗ്ഔട്ടിലായിരിക്കും

sanju samson. സഞ്ജു സാംസൺ, India vs West indies, IND vs WI, കാര്യവട്ടം ടി20, India squad for wi, india t20 aquad, india odi squad, sanju samson, virat kohli, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, സഞ്ജു സാംസൺ, വിരാട് കോഹ്‌ലി, india score, ind vs wi t20 schedule, ie malayalam, ഐഇ മലയാളം

ഹൈദരാബാദിലെ മിന്നും ജയത്തിന് ശേഷം തിരുവനന്തപുരത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തുമ്പോൾ കാര്യവട്ടത്തും ജയം ആവർത്തിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയൊന്നുമില്ല. എന്നാൽ ഒരു കാര്യത്തിൽ ആരാധകരുടെ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നാളെയെങ്കിലും ഇന്ത്യയുടെ നീലകുപ്പായത്തിൽ കാണണനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. എന്നാൽ ബാറ്റിങ് ഓർഡറിൽ മാറ്റത്തിന് നായകൻ കോഹ്‌ലി തയ്യാറായില്ലെങ്കിൽ സഞ്ജുവിന്റെ സ്ഥാനം നാളെയും ഡഗ്ഔട്ടിലായിരിക്കും.

മത്സരത്തിന് മുന്നോടിയായി ഹൈദരാബാദിൽ നിന്ന് തിരിക്കുന്നതിന് മുമ്പ് സഞ്ജു ഇൻസ്റ്റഗ്രമിൽ പോസ്റ്റിട്ടിരുന്നു. ഞങ്ങൾ തിരുവനന്തപുരത്തേക്ക് വരുന്നു എന്ന അടിക്കുറിപ്പോടെ പരിശീലനം നടത്തുന്ന ചിത്രമാണ് താരം പങ്കുവച്ചത്. മൈതാനത്ത് ഫീൾഡിങ് പരിശീലനത്തിന്റെ ഭാഗമായി വായുവിൽ പറക്കുന്ന സഞ്ജുവിനെ നാളെ കാര്യവട്ടത്തെ ഗ്രീൻഫീൾഡിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

View this post on Instagram

Here we come THIRUVANANTHAPURAM..

A post shared by Sanju Samson (@imsanjusamson) on

ബാറ്റിങ് ഓർഡറിൽ ആശങ്കയില്ലെന്ന് ഹൈദരാബാദിലെ മത്സരത്തിന് മുമ്പ് തന്നെ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. ഓപ്പണറുടെ റോളിൽ കെ.എൽ.രാഹുലും തിളങ്ങിയതോടെ സഞ്ജുവിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. മൂന്നാം നമ്പരിൽ നായകൻ വിരാട് കോഹ്‌ലി എത്തുമ്പോൾ നാലാം നമ്പരിൽ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ റിഷഭ് പന്തുമെത്താനാണ് കൂടുതൽ സാധ്യത. രണ്ട് ഓൾറൗണ്ടർമാരെ ഒഴിവാക്കി ഒരാൾക്ക് മാത്രം അവസരം നൽകിയാൽ മാത്രമേ ഇനി സഞ്ജുവിന് പ്ലെയിങ് ഇലവനിലെത്താൻ സാധിക്കൂ.

Also Read: കോഹ്‌ലിയെ കളിയാക്കാൻ നിൽക്കേണ്ട, കളി കാര്യമാകും; വിൻഡീസിന് മുന്നറിയിപ്പുമായി അമിതാഭ് ബച്ചൻ

ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് ടീമിലെ ഓൾറൗണ്ടർമാർ. ബോളറുടെ റോളിൽ കഴിഞ്ഞ മത്സരത്തിൽ ജഡേജ മാത്രമാണ് തിളങ്ങിയത്. ബാറ്റിങ്ങിന് രണ്ടുപേർക്കും അവസരം ലഭിച്ചിരുന്നുമില്ല. അതുകൊണ്ട് തന്നെ ആരെ ഒഴിവാക്കുമെന്നത് ടീമിന് വലിയ തലവേദനയായി അവശേഷിക്കും.

Also Read: ആ ദിവസം അകലെയല്ല; മെസിയുടെ വിരമിക്കൽ ഉടനുണ്ടാകുമെന്ന സൂചനയുമായി ബാഴ്സലോണ പരിശീലകൻ

2015ന് ശേഷം ബംഗ്ലാദേശിനെതിരായി ഈ മാസം നടന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരുതവണ പോലും പാഡണിയാൻ അവസരം ലഭിച്ചില്ല. ഇതിന് പിന്നാലെ വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു. ശിഖർ ധവാന്റെ പരുക്കാണ് ഒരിക്കൽ കൂടി സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. എന്നാൽ ഇത്തവണയും പുറത്തിരിക്കാനാണ് സാധ്യത.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson to find place in india playing eleven against west indies in karyavattom t20

Next Story
ആ ദിവസം അകലെയല്ല; മെസിയുടെ വിരമിക്കൽ ഉടനുണ്ടാകുമെന്ന സൂചനയുമായി ബാഴ്സലോണ പരിശീലകൻLionel Messi,Lionel Messi 400 goals, Lionel Messi Barcelona, Lionel Messi record, Lionel Messi goals, football news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X