ഇപ്പോള്‍ കല്യാണം കഴിഞ്ഞേയുള്ളു?; മലയാളി ദമ്പതികളോട് സഞ്ജുവിന്റെ കുശലാന്വേഷണം; വീഡിയോ

ഇരുവരുടേയും അടുത്തേക്ക് എത്തിയായിരുന്നു സഞ്ജു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞത്

Sanju Samson, ipl2021

ദുബായി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ മിന്നും ഫോമില്‍ തുടരുകയാണ്. സ്ഥിരതയില്ല എന്ന വിമര്‍ശകരുടെ സ്ഥിരം പല്ലവികള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കുന്ന സഞ്ജുവിനെയാണ് യുഎഇയില്‍ കാണുന്നത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കേവലം 57 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും മൂന്ന് സിക്സറുകളും വലം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്സിന്‍ ഉള്‍പ്പെടുന്നു. പ്രകടനത്തിന്റെ പകിട്ടു കൂട്ടി ഓറഞ്ച് ക്യാപും സഞ്ജു സ്വന്തമാക്കി.

ഹൈദരാബാദിനെതിരായ മത്സരശേഷം ഗ്രാലറിയിലുള്ള മലയാളികളുമായി കുശലാന്വേഷണം നടത്തുന്ന സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബൗണ്ടറി ലൈനിന്റെ അരികില്‍ നിന്ന് അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികളോട് വിശേഷങ്ങള്‍ ചോദിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് എത്ര നാളായെന്നും, ഇരുവരും യുഎഇയില്‍ സെറ്റില്‍ഡാണോ എന്നും താരം ചോദിക്കുന്നു.

Also Read: അടുത്ത രണ്ട് ട്വന്റി 20 ലോകകപ്പുകളില്‍ അയാള്‍ ഇന്ത്യയെ നയിക്കണം: സുനില്‍ ഗവാസ്കര്‍

നിലവില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പത്ത് മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാനാകൂ. അതേസമയം ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍ പഞ്ചാബ് കിങ്സിനേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനേയും നേരിടും.

Also Read: IPL 2021: “ട്വന്റി 20 ലോകകപ്പ് അപ്രസക്തം; ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ഐപിഎല്ലിന്”

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson talking to keralites in uae viral video

Next Story
അയാളെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് വിശദീകരിക്കണം; വിമര്‍ശനവുമായി സേവാഗ്Virender Sehwag
The moderation of comments is automated and not cleared manually by malayalam.indianexpress.com