/indian-express-malayalam/media/media_files/2025/01/16/uxx17E5VolHVJIknE5ts.jpg)
സഞ്ജു സാംസൺ, ഗംഭീർ: (ഫയൽ ഫോട്ടോ)
Sanju Samson T20 World Cup:ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിനെ പ്രഖ്യാപിക്കുന്ന ദിവസത്തിന്റെ തലേന്നാണ് സഞ്ജു സാംസണിന് മുൻപിലേക്ക് ആ അവസരം എത്തിയത്. ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ട്വന്റി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മൂന്ന് ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞിരുന്നു. ഗില്ലിന്റെ മോശം ഫോം ഓപ്പണർ സ്ഥാനം സഞ്ജുവിന്റെ കൈകളിലേക്ക് ഒരുപക്ഷേ തിരികെ 'എത്തിക്കുമായിരുന്നിരിക്കാം'. എന്നാൽ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് 168 എന്ന സ്ട്രൈക്ക്റേറ്റിൽ കളിച്ച് ആ സ്ഥാനം സഞ്ജു തിരികെ 'പിടിച്ചെടുക്കുകയാണ്' ചെയ്തത്. വിയർത്ത് കളിച്ച് തിരികേ നേടിയെടുക്കുകയാണ് ചെയ്തത്...
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചതിന് ശേഷം സഞ്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, 'നിറങ്ങൾ മായുകില്ല കട്ടായം.' 2024ലെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിലും സഞ്ജു ഉണ്ടായിരുന്നു. പക്ഷേ ഒരു മത്സരം പോലും കളിക്കാനായില്ല. എന്നാൽ ഇത്തവണ കിരീട പോര് ബെഞ്ചിലിരുന്ന് കാണാനല്ല പോകുന്നത് എന്ന് സഞ്ജു ഉറപ്പിച്ച് കഴിഞ്ഞു.
Also Read: india T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്
ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ, ഓപ്പണർ എന്ന ടാഗോടെയാണ് സഞ്ജു കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യയുടെ ലോകകപ്പ് കുപ്പായം അണിയുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സഞ്ജുവിന്റെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരൊറ്റ ഇന്നിങ്സ് കൊണ്ടാണോ ഗില്ലിന് പുറത്തേക്ക് വഴി തുറന്നത്?
അഞ്ചാം ട്വന്റി20യിലെ സഞ്ജുവിന്റെ ബാറ്റിങ് കണ്ട് രവി ശാസ്ത്രി പറഞ്ഞത് മറ്റൊരു താരത്തിന് പരുക്ക് വരുമ്പോൾ പകരക്കാരനായി ഇറക്കേണ്ട ബാറ്ററല്ല സഞ്ജു എന്നാണ്. 'ഹി ഈസ് എ സ്പെഷ്യൽ ടാലന്റ്' എന്ന വാക്കുകൾ ആണ് രവി ശാസ്ത്രിയിൽ നിന്ന് വന്നത്. 22 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 37 റൺസ് ആണ് സഞ്ജു കണ്ടെത്തിയത്.
Also Read: 50 കോടി രൂപ നഷ്ടപരിഹാരം വേണം; അർജന്റീന ആരാധകനെതിരെ ഗാംഗുലിയുടെ പരാതി
ദക്ഷിണാഫ്രിക്കൻ സ്പിന്നർ ലിൻഡെയുടെ മനോഹരമായ പന്തിലാണ് സഞ്ജു ക്ലീൻ ബോൾഡ് ആയത്. അർധ ശതകത്തിലേക്ക് എത്താനായില്ലെങ്കിലും പവർപ്ലേയിൽ ഇന്ത്യക്ക് മികച്ച തുടക്കം സഞ്ജു നൽകി. മാത്രമല്ല, മറുവശത്ത് നിൽക്കുന്ന അഭിഷേകിനേക്കാൾ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനും സഞ്ജുവിനായി. ഇതോടെ ഗില്ലിനെ സ്ക്വാഡിൽ ഉൾപ്പെടുത്തി മുൻപോട്ട് പോയാൽ സെലക്ടർമാർക്കും ടീം മാനേജ്മെന്റിനും നേർക്കുള്ള വിമർശനം ശക്തമാകുമെന്ന് വ്യക്തമായിരുന്നു.
Also Read: പന്തെറിഞ്ഞ് മെസി, ബാറ്റുവീശി റൊണാൾഡോ; ഒപ്പം സച്ചിനും ധോണിയും കോഹ്ലിയും
മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻസി ഗില്ലിന്റെ കൈകളിലേക്ക് നൽകുക ലക്ഷ്യമിട്ടാണ് താരത്തെ വൈസ് ക്യാപ്റ്റനായി ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഒരു വർഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് വിട്ടുനിന്നതിന് ശേഷമുള്ള ഗില്ലിന്റെ തിരിച്ചുവരവായിരുന്നു അത്. എന്നാൽ വൈസ് ക്യാപ്റ്റനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് ഒടുവിൽ സെലക്ടർമാരെത്തി. സഞ്ജു എത്തിച്ചു.
Read More: IPL 2026 Auction: ജഡേജയുടെ പകരക്കാരൻ? 14.2 കോടിക്ക് പ്രശാന്തിനെ റാഞ്ചിയതിന് പിന്നിലെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us