scorecardresearch

സഞ്ജു സാംസൺ ടീമിൽ; ഹർദിക് തിരിച്ചെത്തി; പ്രോട്ടീസിനെതിരായ ടി20 സ്ക്വാഡ്

India vs South Africa T20 Squad; സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഓപ്പണറായി മിന്നും ബാറ്റിങ് സഞ്ജു പുറത്തെടുക്കുക കൂടി ചെയ്തതോടെ ടീം മാനേജ്മെന്റിന് മേലുള്ള സമ്മർദം ശക്തമാവും

India vs South Africa T20 Squad; സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഓപ്പണറായി മിന്നും ബാറ്റിങ് സഞ്ജു പുറത്തെടുക്കുക കൂടി ചെയ്തതോടെ ടീം മാനേജ്മെന്റിന് മേലുള്ള സമ്മർദം ശക്തമാവും

author-image
Sports Desk
New Update
Sanju Samson Shubman Gill and Tilak Varma

Source: Indian Cricket Team, Instagram

india vs South Africa T20; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസൺ സ്ക്വാഡിൽ സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര പരിക്കിനെ തുടർന്ന് കളിക്കാനാവാതിരുന്ന ശുഭ്മാൻ ഗില്ലിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Advertisment

ഹർദിക് പാണ്ഡ്യയും ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തി. വൈസ് ക്യാപ്റ്റനായി സ്ക്വാഡിലുള്ള ഗിൽ പരിക്കിൽ നിന്നും പൂർണമായും മുക്തനായോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഗിൽ പരിക്ക് മാറി തിരിച്ചെത്തിയാൽ ബാറ്റിങ് പൊസിഷൻ മാറുമോ എന്നും അറിയണം. ഓപ്പണറുടെ റോളിൽ സഞ്ജുവിനെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാണ്.

Also Read: ഇന്ത്യയുടെ 2 പിഴവുകൾ; 77-4ൽ നിൽക്കെയുള്ള ബോളിങ് ചെയിഞ്ച്; ഒരു മാസ്റ്റർസ്ട്രോക്ക്

സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി ഓപ്പണറായി ഇറങ്ങി മികച്ച ഇന്നിങ്സ് സഞ്ജു കണ്ടെത്തുക കൂടി ചെയ്തതോടെ ടീം മാനേജ്മെന്റിന് മുകളിലുള്ള സമ്മർദം ശക്തമാവും. ട്വന്റി20യിൽ ഈ വർഷം 12 ഇന്നിങ്സ് കളിച്ച ഗില്ലിന് ആകെ കണ്ടെത്താനായത് 259 റൺസ് ആണ്. 47 ആണ് ഈ വർഷത്തെ ഗില്ലിന്റെ ട്വന്റി20യിലെ ഉയർന്ന സ്കോർ. 

Advertisment

Also Read: ഗംഭീറിനെതിരെ രോഹിത്തും കോഹ്ലിയും? പടലപിണക്കം പരിഹരിക്കാൻ യോഗം; റിപ്പോർട്ട്

സഞ്ജുവിനൊപ്പം ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി സ്ക്വാഡിലുണ്ട്. സഞ്ജുവിനെ മാറ്റി നിർത്തി മൂന്ന് അവസരങ്ങൾ ആണ് ജിതേഷിന് ടീം നൽകിയത്. ഇതിൽ ജിതേഷ് കണ്ടെത്തിയത് 25 റൺസ്. ഓസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ട്വന്റി20യിലും ജിതേഷിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. 

Also Read; സൽമാൻ ഖാന്റെ 'ലഗൻ ലഗി' ഡാൻസുമായി കോഹ്ലി; ട്രോളി കൊന്നത് യശസ്വിയുടെ ഹെയർസ്റ്റൈലിനെ

ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡ്; സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, സഞ്ജു സാംസൺ, ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.

Read More; ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം

Indian Cricket Team Sanju Samson Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: