/indian-express-malayalam/media/media_files/2026/01/24/ishan-kishan-and-sanju-samson-2026-01-24-14-58-21.jpg)
Source: Indian Cricket Team, Instagram
Sanju Samson t20: സഞ്ജു സാംസണിന് ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20യിൽ തിരുവനന്തപുരത്ത് സ്വന്തം കാണികളുടെ മുൻപിൽ വെച്ച് കളിക്കാൻ അവസരം ലഭിച്ചേക്കില്ലെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. രണ്ടാം ടി20യിലും സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുതിയതോടെയാണ് ആകാശ് ചോപ്രയുടെ വാക്കുകൾ.
"അഭിഷേകിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമാവണം എന്ന് ഞാൻ ചിന്തിച്ചു. കാരണം അഭിഷേക് ക്രീസിൽ നിൽക്കുകയും ഇന്ത്യ 200 സ്കോർ ചെയ്യുകയും ചെയ്താൽ പിന്നെ അത് വൺ സൈഡ് മാച്ച് ആവും. ഇന്ത്യൻ ബാറ്റിങ് നിരയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെയിരിക്കും," ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു.
Also Read: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ
"സഞ്ജുവിന്റെ പ്രശ്നം, ഔട്ട് ആവുമ്പോൾ അത് ഒരേ വിധത്തിലാവുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ട് കളിച്ച് ഡീപ്പ് സ്ക്വയറിൽ ക്യാച്ച് നൽകിയാണ് സഞ്ജു തുടരെ പുറത്തായത്. ഇപ്പോൾ ന്യൂസിലൻഡിന് എതിരായ ആദ്യ രണ്ട് ടി20യിവും സഞ്ജുവിന്റെ വിക്കറ്റ് വീണത് ഫുൾ ലെങ്ത് ബോളിൽ ഡ്രൈവിന് ശ്രമിച്ചും. രണ്ട് തവണയും രചിൻ രവീന്ദ്രയാണ് ക്യാച്ച് എടുത്തത്."
Also Read: india vs New Zealand 5th T20 tickets: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20; 250 രൂപയ്ക്ക് ടിക്കറ്റ്; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ
"സഞ്ജുവിന് കാര്യങ്ങൾ സുഖകരമല്ല. തിരുവനന്തപുരത്ത് നടക്കുന്ന അവസാന ടി20യിൽ സഞ്ജു സ്വന്തം മണ്ണിൽ കളിക്കും എന്ന പ്രതീക്ഷയിൽ നിൽക്കുകയാണ് സഞ്ജുവിന്റെ ആരാധകർ. എനിക്കറിയില്ല," സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത ചൂണ്ടി ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
Also Read: Suryakumar Yadav: 100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി
പരമ്പരയിലെ രണ്ടാം ടി20യിൽ ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും പരാജയപ്പെട്ടു. അഭിഷേക് പൂജ്യത്തിനും സഞ്ജു ആറ് റൺസിനും ആണ് ക്രീസ് വിട്ടത്. വിക്കറ്റ് കീപ്പർ, ഓപ്പണർ പൊസിഷന് വേണ്ടി സഞ്ജുവുമായി മത്സരിക്കുന്ന ഇഷാൻ കിഷൻ റായ്പൂരിൽ 32 പന്തിൽ നിന്ന് 76 റൺസ് ആണ് അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ ടി20യിൽ ഇഷാനും സ്കോർ ഉയർത്താൻ സാധിച്ചിരുന്നില്ല.
Read More: Sania Mirza: വീട് മനോഹരമായി അലങ്കരിച്ച് സാനിയ മിർസ; പിന്നിൽ വലിയ സർപ്രൈസ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us