scorecardresearch

സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വെറുതെയായി; ആന്ധ്രയ്ക്ക് ഏഴ് വിക്കറ്റ് ജയം

Sanju Samson Syed Mushtaq Ali Trophy; രണ്ട് റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്ന് കേരളത്തിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്താൻ ആന്ധ്രയ്ക്ക് സാധിച്ചു

Sanju Samson Syed Mushtaq Ali Trophy; രണ്ട് റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്ന് കേരളത്തിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്താൻ ആന്ധ്രയ്ക്ക് സാധിച്ചു

author-image
Sports Desk
New Update
Sanju Samson Rohan Kunnummel and Nidheesh

സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രയ്ക്കെതിരെ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടം വെറുതെയായി. ഏഴ് വിക്കറ്റിനാണ് ആന്ധ്രയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് ആണ് കണ്ടെത്താനായത്. ആന്ധ്ര 12ാം ഓവറിൽ വിജയ ലക്ഷ്യം മറികടന്നു. അ‍ർദ്ധ സെഞ്ചുറി നേടിയ ആന്ധ്രയുടെ കെ എസ് ഭരതാണ് പ്ലെയർ ഓഫ് ദി മാച്ച്

Advertisment

മുംബൈയ്ക്ക് എതിരെയുള്ള വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് ആന്ധ്രയ്ക്കെതിരെ കേരളം കളിക്കാനിറങ്ങിയത്. എന്നാൽ കേരളത്തിന്റെ ബാറ്റിങ് നിര തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് പിടിച്ചുനിന്നത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി മാത്രം. ഓപ്പണറായി ഇറങ്ങിയ സഞ്ജു 73 റൺസുമായി പുറത്താകാതെ നിന്നു. 56 പന്തുകളിൽ എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്സ്.

Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

രണ്ട് റൺസെടുത്ത രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്ന് കേരളത്തിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്താൻ ആന്ധ്രയ്ക്ക് സാധിച്ചു. മുഹമ്മദ് അസറുദ്ദീൻ കൃഷ്ണപ്രസാദും സൽമാൻ നിസാറും അഞ്ചും അബ്ദുൾ ബാസിദ് രണ്ടും ഷറഫുദ്ദീൻ മൂന്നും റൺസ് നേടി മടങ്ങി. 

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

ചെയ്സ് ചെയ്ത് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർമാരായ കെ എസ് ഭരതും അശ്വിൻ ഹെബ്ബാറും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 71 റൺസ് കണ്ടെത്തി. അശ്വിൻ ഹെബ്ബാർ 20 പന്തുകളിൽ 27 റൺസും കെ എസ് ഭരത് 28 പന്തുകളിൽ 53 റൺസും നേടി.

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

എട്ടോവർ ബാക്കി നില്ക്കെ ആന്ധ്ര അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി വിഘ്നേഷ് പുത്തൂ‍ർ, ബിജു നാരായണൻ, അബ്ദുൾ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Sanju Samson Kerala Cricket Team Vighnesh Puthur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: