/indian-express-malayalam/media/media_files/2025/11/30/sanju-samson-rohan-kunnummel-vignesh-puthur-2025-11-30-19-53-37.jpg)
കേരള ഇന്നിങ്സിന്റെ അഞ്ചാം ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റ് ഛത്തീസ്ഗഡ് വീഴ്ത്തി. എന്നാൽ ആ അഞ്ച് ഓവറിനുള്ളിലെ പ്രകടനത്തിലൂടെ ഓപ്പണിങ്ങിലെ തന്റെ മികവിനെ കുറിച്ച് സെലക്ടർമാരേയും ഗംഭീർ ഉൾപ്പെടുന്ന ടീം മാനേജ്മെന്റേയും ഒരിക്കൽ കൂടി സഞ്ജു ഓർമപ്പെടുത്തി. 15 പന്തിൽ നിന്ന് സഞ്ജു 43 റൺസ് നേടിയാണ് മടങ്ങിയത്. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കൂടി ബലത്തിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം തൊട്ടു.
121 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കേരളത്തിന് സഞ്ജുവും രോഹൻ കുന്നുമ്മലും ചേർന്ന് മിന്നും തുടക്കം നൽകി. 26 പന്തുകളിൽ നിന്ന് 72 റൺസാണ് രോഹൻ-സഞ്ജു കൂട്ടുകെട്ടിൽ വന്നത്. സഞ്ജു 43 റൺസ് എടുത്ത് മടങ്ങുമ്പോഴേക്കും താരത്തിന്റെ ബാറ്റിൽ നിന്ന് അഞ്ച് സിക്സും രണ്ട് ഫോറും വന്നിരുന്നു.
Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ
രോഹൻ 17 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 33 റൺസെടുത്താണ് പുറത്തായത്. ഓപ്പണർമാർ മടങ്ങിയെങ്കിലും സൽമാൻ നിസാറും വിഷ്ണു വിനോദും ചേർന്ന് പതിനൊന്നാം ഓവറിൽ തന്നെ കേരളത്തെ ജയിപ്പിച്ചു കയറ്റി. സൽമാൻ നിസാർ 16 റൺസും വിഷ്ണു വിനോദ് 22 റൺസുമായി പുറത്താകാതെ നിന്നു.
Also Read: ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction
കേരളത്തിന്റെ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓഡീഷയ്ക്ക് എതിരെ സഞ്ജു അർധ ശതകം കണ്ടെത്തി. രോഹൻ കുന്നുമ്മൽ സെഞ്ചുറിയോടെ നിറഞ്ഞാടിയ ഈ മത്സരത്തിൽ സഞ്ജു 41 പന്തിൽ നിന്നാണ് 51 റൺസ് എടുത്തത്.
Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ
റെയിൽവേസിന് എതിരെ കേരളം തോൽവിയിലേക്ക് വീണപ്പോൾ സഞ്ജുവിന് 25 പന്തിൽ നിന്ന് 19 റൺസ് മാത്രമാണ് നേടാനായത്. സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കാനായാൽ സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുകവരാൻ ടീം മാനേജ്മെന്റ് നിർബന്ധിതരാവും. ടൂർണമെന്റിൽ ഇനി ഡിസംബർ രണ്ടിന് വിദർഭയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us