/indian-express-malayalam/media/media_files/2026/01/30/sanju-samson-and-suryakumar-yadav-video-2026-01-30-14-40-37.jpg)
Source: Indian Cricket Team
Sanju Samson and Suryakumar Yadav: തിരുവനന്തപും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുൻപിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ആദ്യ നാല് കളിയിലും നിരാശപ്പെടുത്തിയ സഞ്ജുവിന് അഞ്ചാം ടി20യിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉണ്ടാവുമോ എന്ന വലിയ ചോദ്യം ഉയരുന്നു. ഇതിനെല്ലാം ഇടയിൽ ലോക്കൽ ബോയി സഞ്ജു സാംസണിന്റെ ബോഡിഗാർഡ് ആയി ട്രോളുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വഴി തരൂ, വഴി തരൂ, ചേട്ടനെ ശല്യപ്പെടുത്താതിരിക്കൂ, നോ ഫോട്ടോ എന്നെല്ലാം പറഞ്ഞാണ് സഞ്ജുവിന് സൂര്യ സൂപ്പർ താരത്തിനായി എന്നത് പോലെ വഴിയൊരുക്കുന്നത്. അഞ്ചാം ടി20ക്കായി ഇന്ത്യൻ സംഘം തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സമയമാണ് സംഭവം. ടീം ബസിലേക്ക് കയറുന്നതിനായി സഞ്ജുവും സൂര്യയും ഒരുമിച്ച് എത്തിയതോടെ വലിയ ആരവമാണ് ആരാധകരിൽ നിന്ന് വന്നത്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയിരിക്കുന്നു. എപ്പോഴും വലിയ സന്തോഷമാണ്. എന്നാൽ ഇത് കൂടുതൽ സന്തോഷപ്പെടുത്തുന്നു എന്നാണ് സൂര്യയോട് സഞ്ജു പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ 60 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു.
Also Read: Sanju Samson: 'സഞ്ജുവിനെ എഴുതിത്തള്ളാൻ സമയമായിട്ടില്ല'; മലയാളി താരത്തിന് ഉപദേശവുമായി അജിങ്ക്യാ രഹാനെ
മോശം ഫോമിലൂടെ ടീം അംഗം കടന്ന് പോകുമ്പോൾ പിന്തുണയ്ക്കുക എന്നത് വലിയ കാര്യമാണ്. സഞ്ജുവിനായി സൂര്യ അത് ചെയ്യുന്നു എന്നാണ് കമന്റ് ബോക്സിൽ ഉയരുന്ന ആരാധകരുടെ പ്രതികരണങ്ങൾ. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നത്. സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി പകരം അഭിഷേകിനൊപ്പം ഇഷാൻ കിഷനെ ഓപ്പണിങ്ങിലേക്ക് ഇറക്കുമോ എന്ന ചോദ്യം ശക്തമാണ്.
View this post on InstagramA post shared by Team india (@indiancricketteam)
ചേട്ടൻ തിരിച്ചുവരും. ചേട്ടൻ തുടരും. ചേട്ടന്റെ തിരിച്ചുവരവ് സ്വന്തം മണ്ണായ തിരുവനന്തപുരത്ത് നിന്ന് തുടങ്ങും എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. തിരുവനന്തപുരത്ത് കളിക്കാൻ അവസരം ലഭിക്കുകയും എന്നാൽ റൺസ് ഉയർത്താൻ കഴിയാതെ വരികയും ചെയ്താൽ പിന്നെ സഞ്ജുവിന് ടി20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ ഇടം നേടുക എളുപ്പമല്ല.
Read More: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us