scorecardresearch

സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്

Sanju Samson Twenty20; ഇപ്പോൾ ഓപ്പണർമാർ ഒഴികെ ബാക്കി ബാറ്റർമാരെല്ലാം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ പാകത്തിൽ ഫ്ളെക്സിബിൾ ആയിരിക്കണം എന്ന് സൂര്യകുമാർ യാദവ് പറഞ്ഞു

Sanju Samson Twenty20; ഇപ്പോൾ ഓപ്പണർമാർ ഒഴികെ ബാക്കി ബാറ്റർമാരെല്ലാം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ പാകത്തിൽ ഫ്ളെക്സിബിൾ ആയിരിക്കണം എന്ന് സൂര്യകുമാർ യാദവ് പറഞ്ഞു

author-image
Sports Desk
New Update
Sanju Samson Suryakumar Yadav

മലയാളി താരം സഞ്ജു സാംസണിന് ആവശ്യമായ അവസരങ്ങൾ നൽകി കഴിഞ്ഞതായി ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20ക്ക് മുൻപായാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ഇതോടെ ഗില്ലും അഭിഷേകും നിൽക്കുമ്പോൾ സഞ്ജുവിന് ഇനി ഓപ്പണിങ്ങിൽ അവസരം ലഭിക്കില്ല എന്ന് ഉറപ്പായി കഴിഞ്ഞു. 

Advertisment

"സഞ്ജു ടോപ് ഓർഡറിൽ ആണ് ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഓപ്പണർമാർ ഒഴികെ ബാക്കി ബാറ്റർമാരെല്ലാം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ പാകത്തിൽ ഫ്ളെക്സിബിൾ ആയിരിക്കണം. ഓപ്പണറായി ഇറങ്ങിയപ്പോൾ വളരെ നന്നായി കളിക്കാൻ സഞ്ജുവിനായി. പക്ഷേ സഞ്ജുവിന് മുൻപേ കളിച്ചത് ഗിൽ ആണ്. അതുകൊണ്ട് ഗില്ലിന് ആ പൊസിഷനിൽ ബാറ്റ് ചെയ്യാൻ അർഹതയുണ്ട്," സൂര്യകുമാർ യാദവ് പറഞ്ഞു.

Also Read: ധീരമായി നോ പറഞ്ഞ് മന്ഥാന; സാമൂഹിക സമ്മർദങ്ങളെ തകർക്കുന്ന തീരുമാനം

"പക്ഷേ ഞങ്ങൾ സഞ്ജുവിന് വേണ്ട അവസരങ്ങളെല്ലാം നൽകിയിരുന്നു. സഞ്ജു ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറാണ്. മൂന്ന് മുതൽ ആറ് വരെ ഏത് പൊസിഷനിലും കളിക്കാൻ ഒരു ബാറ്റർ തയ്യാറാവുന്നത് നല്ല കാര്യമാണ്. ഓപ്പണർമാർ ഒഴികെയുള്ള ബാറ്റർമാരോട് ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്."

Also Read: "രോഹിത്തും കോഹ്ലിയും ഇല്ലാതെ 2027ലെ ലോക കിരീടം നേടാനാവില്ല; അത് കഴിഞ്ഞും അവർ കളിക്കും"

"ഒരു താരത്തിന് ഓപ്പണറാവാനും മറ്റൊരു താരത്തിന് ലോവർ ഓർഡറിലും ബാറ്റ് ചെയ്യാൻ കഴിയുന്നു. ഇവർ രണ്ട് പേർക്കും എല്ലാ റോളിലും കളിക്കാനാവും. അതുകൊണ്ട് ഈ കളിക്കാർ ടീമിന് മുതൽക്കൂട്ടുമാണ് നല്ല തലവേദനയുമാണ്," സൂര്യകുമാർ യാദവ് പറഞ്ഞു.

Also Read; ഇനി ട്വന്റി20 പോര്; സങ്കീർണമായി ടീം കോമ്പിനേഷൻ; മത്സരം എവിടെ കാണാം?

സൂര്യകുമാർ യാദവിന്റെ സഞ്ജുവിന്റെ കാര്യത്തിലെ ഈ വാക്കുകളും സമീപനവും വിമർശനങ്ങൾക്ക് ഇടയാക്കും എന്നുറപ്പാണ്. ഓപ്പണർ സ്ഥാനം നഷ്ടപ്പെട്ടതോടെ സഞ്ജുവിന് ഇനി ലോവർ ഓർഡറിൽ മികവ് തെളിയിക്കണം. ലോവർ ഓർഡറിൽ സഞ്ജവിന് അവസരം ലഭിക്കണം എങ്കിൽ ജിതേഷ് ശർമയോട് മത്സരിക്കുകയും വേണം. 

Read More: സഞ്ജുവിനെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ല; അതെന്നെ അസ്വസ്ഥനാക്കും: റിയാൻ പരാഗ്

Sanju Samson India Vs South Africa suryakumar yadav Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: