ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊടുങ്കാറ്റായി മാറി മലയാളി താരം സഞ്ജു സാംസൺ. അരങ്ങേറ്റക്കാരൻ യശാസ്വി ജയ്സ്വാൾ ക്രീസിൽ നിലയുറപ്പിക്കാൻ പരാജയപ്പെട്ടപ്പോൾ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അനായാസം ചെന്നൈ ബോളർമാരെ നേരിട്ടു. നിരന്തരം സിക്സറുകൾ പായിച്ച സഞ്ജു അതിവേഗം അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 19 പന്തിലായിരുന്നു താരം അർധശതകം കടന്നത്.
Also Read: യുവരാജിനെയും സേവാഗിനെയും പോലെ; ആർസിബിയുടെ ഹീറോയായ ദേവ്‌ദത്ത് പടിക്കൽ ആരാണ്?
സാവധാനം തുടങ്ങിയ സഞ്ജു സാം കറനെതിരെയാണ് ഗിയർ മാറ്റിയത്. ഇംഗ്ലിഷ് താരത്തെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പായിച്ച സഞ്ജു പിന്നാലെയെത്തിയ ദീപക് ചാഹറിനെയും ജഡേജയെയും ബൗണ്ടറി പായിച്ചു. എന്നാൽ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ പിയൂഷ് ചൗളയായിരുന്നു. ചൗള എറിഞ്ഞ എട്ടാം ഏവറിൽ മൂന്ന് സിക്സറുകളാണ് സഞ്ജു പായിച്ചത്.
Also Read: പണ്ടേ തോൽക്കേണ്ട മത്സരം സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് മാജിക്കൽ ഇന്നിങ്സ്
അവിടെയും കഴിഞ്ഞില്ല അടുത്ത ഓവറുകളിലും ജഡേജയുടെയും പിയൂഷ് ചൗളയുടെയും പന്തുകൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വീണ്ടും ബൗണ്ടറിയിലേക്ക് പാഞ്ഞു. 32 പന്തുകളിൽ നിന്ന് 74 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതിൽ ഒമ്പത് സിക്സറുകളും ഒരു ഫോറും ഉൾപ്പെടുന്നു. ഐപിഎൽ ഈ സീസണിലെ അതിവേഗ അർധസെഞ്ചുറിയാണ് സഞ്ജു സ്വന്തമാക്കിയത്. എന്നാൽ ലുങ്കി എങ്കിഡിയുടെ പന്തിൽ ദീപക് ചാഹറിന് ക്യാച്ച് നൽകി താരം പുറത്താവുകയായിരുന്നു.
Also Read: വിജയത്തിന്റെ വിലയുള്ള ഒരു റൺസ്; അമ്പയറിന്റെ തീരുമാനത്തിനെതിരെ കിങ്സ് ഇലവൻ പഞ്ചാബ്
11 റൺസിന് ഒറു വിക്കറ്റെന്നടുത്ത് നിന്ന് രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സ്മിത്ത് – സഞ്ജു സഖ്യം അതിവേഗം ടീം സ്കോർ ഉയർത്തി. 121 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്.