/indian-express-malayalam/media/media_files/uploads/2020/09/Sanju-catch.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പ്രതീക്ഷകളിലൊന്നാണ് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ബാറ്റിങ്ങുമായി ടീമിന് വിജയമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരം കൊൽക്കത്തയ്ക്കെതിരായ മൂന്നാം മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ചുമായാണ് കയ്യടി നേടിയത്.
ടോം കറനെറിഞ്ഞ 18-ാം ഓവറിലായിരുന്നു സംഭവം. ഓവറിന്റെ അവസാന പന്തിൽ കറനെ ബൗണ്ടറി പായിക്കാനുള്ള ശ്രമം സഞ്ജു അനായാസം തടയുകയായിരുന്നു. വായുവിൽ ഉയർന്നു ചാടിയ സഞ്ജു കൃത്യമായി പന്ത് കൈപ്പിടിയിലൊതുക്കുകയും ലാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ക്യാച്ചെടുക്കുന്നതിനിടെ സഞ്ജുവിന് സാരമായി പരുക്കേൽക്കുകയും ചെയ്തു. താരത്തിന്റെ തല നിലത്ത് ഇടിക്കുകയായിരുന്നു.
Also Read: ഐപിഎൽ: ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
ഒയിൻ മോർഗനൊപ്പം ചേർന്ന് കമ്മിൻസ് തകർപ്പനടികൾക്ക് ശ്രമിക്കുന്നതിനിടയിലാണ് സഞ്ജുവിന്റെ ക്യാച്ച് കൂട്ടുക്കെട്ട് തകർത്തത്. ഇതിനുമുമ്പും പല തവണ ഫീൽഡിൽ അവിസ്മരണീയ പ്രകടനവുമായി ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചിട്ടുള്ള താരമാണ് സഞ്ജു.
അതേസമയം മൂന്നാം മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ല. കൊൽക്കത്തയ്ക്കെതിരെ എട്ട് റൺസ് മാത്രമാണ് സഞ്ജു അടിച്ചെടുത്തത്. ആദ്യ പന്ത് ബൗണ്ടറി പായിച്ചെങ്കിലും പിന്നീട് കാര്യമായി ഒന്നും ചെയ്യാൻ സഞ്ജുവിന് സാധിച്ചില്ല. നേരത്തെ നായകൻ സ്‌മിത്തിന്റെ വിക്കറ്റ് നഷ്ടമായ രാജസ്ഥാന് സഞ്ജുവിന്റെ പുറത്താകൽ ഇരട്ടി പ്രഹരമാണ് ഏൽപ്പിച്ചത്.
Also Read: എല്ലാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; മികച്ചത് വരാനിരിക്കുന്നതെയുള്ളൂവെന്ന് മെസി
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് അടിച്ചെടുത്തത്. കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും ഒയിൻ മോർഗനും ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ. രാജസ്ഥാൻ നിരയിൽ ജോഫ്രാ ആർച്ചറിന്റെ ബോളിങ് പ്രകടനവും കയ്യടി നേടി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് നിർണായക വിക്കറ്റുകളും ആർച്ചർ വീഴ്ത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.