/indian-express-malayalam/media/media_files/OGFrrhZw9tnskSEM0vFD.jpg)
Sanju Samson Twenty20; ഓപ്പണർ സ്ഥാനം തിരികെ ലഭിച്ചാലും സഞ്ജു സാംസണിന് തിളങ്ങാനായേക്കില്ലെന്ന് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ. സഞ്ജു ആദ്യം നേരിട്ടത് പോലുള്ള സമ്മർദം ആണ് ഇപ്പോൾ ശുഭ്മാൻ ഗില്ലിന് മേലുള്ളത് എന്നും ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു.
"ഗില്ലിന് റൺസ് കണ്ടെത്താനാവാത്തത് ഒരു മോശം സൂചനയാണ്. ഗില്ലിനും ടീം മാനേജ്മെന്റിനും മേലുള്ള സമ്മർദം കൂടുന്നു. ഇനി എന്ത് ചെയ്യും എന്ന ചോദ്യം അവർക്കിടയിൽ വരും. ഈ സാഹചര്യം മോശമാകാൻ പാടില്ല," ജിയോസ്റ്റാറിൽ സംസാരിക്കുമ്പോൾ ഇർഫാൻ പഠാൻ പറഞ്ഞു.
"ഗില്ലിന് റൺസ് കണ്ടെത്താനായില്ലെങ്കിൽ സഞ്ജുവിനെ തിരികെ കൊണ്ടുവന്ന് സഞ്ജുവിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാനാവില്ല. കാരണം സഞ്ജുവിനെ നിങ്ങൾ തിരികെ കൊണ്ടുവന്നാൽ സ്ഥാനം നിലനിർത്താൻ വേഗം റൺസ് സ്കോർ ചെയ്യണം എന്ന സമ്മർദം സഞ്ജുവിന് മേലും വരും. ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്," ഇർഫാൻ പഠാൻ ചൂണ്ടിക്കാണിച്ചു.
Also Read: "സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം; സഞ്ജുവുമായി മുൻപോട്ട് പോയാൽ പ്രശ്നങ്ങൾ നേരിടും"
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ രണ്ട് ട്വന്റി20യിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. ജിതേഷിനെയാണ് വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. വൈസ് ക്യാപ്റ്റൻ ഗിൽ രണ്ടാം ടി20യിൽ ഗോൾഡൻ ഡക്കായതോടെ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ടീം മാനേജ്മെന്റിന് നേരെ തിരിഞ്ഞ് കഴിഞ്ഞു.
14 ടി20 മത്സരങ്ങൾ ആണ് ഗിൽ 2025ൽ കളിച്ചത്. നേടിയത് 263 റൺസ് മാത്രം. എന്ത് തെറ്റാണ് സഞ്ജു ചെയ്തത് എന്നാണ് സെലക്ടർമാരോടും ടീം മാനേജ്മെന്റിനോടും ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ ചോദിക്കുന്നത്. ഓപ്പണർ സ്ഥാനത്തിന് സഞ്ജു അർഹനാണ് എന്ന് ഉത്തപ്പ കാരണങ്ങൾ നിരത്തി ചൂണ്ടിക്കാണിക്കുന്നു.
Also Read: സഞ്ജുവിനെ അനുകരിക്കാനാണ് ഗില്ലിന്റെ ശ്രമം; എന്തിനാണ് അതെന്ന് മനസിലാവുന്നില്ല: ഇർഫാൻ പഠാൻ
സഞ്ജുവിന് അവസരം ലഭിച്ചപ്പോൾ സഞ്ജു മൂന്ന് സെഞ്ചുറി നേടി. ഈ യുവ താരങ്ങളിൽ വെച്ച് സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരിലൊരാളാണ് സഞ്ജു. അഭിഷേകിന്റെ സെഞ്ചുറി വന്നത് സഞ്ജുവിന് ശേഷമാണ്. തിലകിന്റെ സെഞ്ചുറി വന്നത് സഞ്ജുവിന് ശേഷമാണ്. അപ്പോൾ ഈ താരങ്ങളെ തന്റെ സെഞ്ചുറിയിലൂടെ സഞ്ജു പ്രചോദിപ്പിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ അവരെ ചലഞ്ച് ചെയ്തിട്ടുണ്ടാവണം. കാരണം ആ സമയത്താണ് നമ്മൾ ട്വന്റി20യിലെ അടുത്ത ഓപ്പണർമാർ ആരെല്ലാം എന്ന് തിരഞ്ഞുകൊണ്ടിരുന്നത്."
Also Read: ആദ്യം ഓപ്പണർ സ്ഥാനം തെറിപ്പിച്ചു; ഇപ്പോൾ പ്ലേയിങ് 11ലും ഇല്ല; കട്ടക്കിലും സഞ്ജുവിനെ തഴഞ്ഞു
"കഴിവ് തെളിയിച്ചൊരു ഓപ്പണർ നിങ്ങൾക്കുണ്ട്. ഈ സമയം അഭിഷേക് ശർമയ്ക്ക് തൊട്ടു താഴെയായാണ് ബാറ്റിങ് ശരാശരിയിൽ സഞ്ജു നിൽക്കുന്നത്. എന്നിട്ടും നിങ്ങൾ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നെ പതിയെ ടീമിൽ നിന്ന് പുറത്താക്കി. എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ഇതാണ് എന്റെ ചോദ്യം. സഞ്ജു ഓപ്പണർ സ്ഥാനം അർഹിക്കുന്നു," റോബിൻ ഉത്തപ്പ പറഞ്ഞു.
Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us