/indian-express-malayalam/media/media_files/2025/11/07/sanju-samson-shubman-gill-and-tilak-varma-2025-11-07-16-06-28.jpg)
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ക്യൂൻസ് ലൻഡിൽ നടന്ന നാലാം ട്വന്റി20യിൽ ഇന്ത്യയുടെ ടോപ് സ്കോറർ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ്. പക്ഷേ ട്വന്റി20യിൽ ടെസ്റ്റ് കളിക്കുന്നു എന്ന് ചൂണ്ടി ശുഭ്മാൻ ഗില്ലിനെതിരെ വിമർശനം ശക്തമായി ഈ ഇന്നിങ്സോടെ. ഗിൽ ഇന്ത്യൻ ടീമിലേക്ക് വൈസ് ക്യാപ്റ്റനായി വന്നതോടെ സഞ്ജു സാംസൺ, തിലക് വർമ എന്നിവരുടെ കരിയറിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഇതോടെ ഗില്ലിനെ ട്വന്റി20യിൽ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമാണ്.
മൂന്ന് ഫോർമാറ്റിലും ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് ക്യാപ്റ്റൻസി നൽകുന്നതിന്റെ ഭാഗമായാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഒരു വർഷത്തിന് ശേഷമായിരുന്നു ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഗിൽ ഇടംപിടിച്ചത്. ഗിൽ വന്നതോടെ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം തെറിക്കുകയും മോശം രീതിയിൽ മലയാളി താരത്തെ ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തി.
Also Read: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം
എത്ര വട്ടം പൂജ്യത്തിന് പുറത്തായാലും ടീമിൽ നിന്ന് മാറ്റില്ല എന്ന് ഗംഭീർ തന്നോട് പറഞ്ഞതായി സഞ്ജു സാംസൺ വെളിപ്പെടുത്തിയിരുന്നു ഒരിക്കൽ. സൂര്യകുമാർ യാദവും വലിയ പിന്തുണയാണ് സഞ്ജുവിന് നൽകിയത്. ഇരുവരും നൽകിയ ആത്മവിശ്വാസം സഞ്ജുവിന്റെ ബാറ്റിങ്ങിലും പ്രകടമായിരുന്നു. ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച ആദ്യ ഏഴ് ട്വന്റി20യിൽ നിന്ന് സഞ്ജു മൂന്ന് സെഞ്ചുറി നേടി.
Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര
മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങി ബോളർമാരെ ആദ്യ പന്ത് മുതൽ പറ പറത്തുന്ന തിലകിനെയാണ് നേരത്തെ ക്രിക്കറ്റ് ലോകം കണ്ടത്. ഗിൽ വരുന്നതിന് മുൻപ് മൂന്നാം സ്ഥാനത്താണ് ഇറങ്ങേണ്ടത് എന്നും തന്റെ റോൾ എന്താണ് എന്നും തിലകിന് വ്യക്തത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നാല്, അഞ്ച് ബാറ്റിങ് പൊസിഷനിലേക്ക് തിലകിനെ ഇറക്കുന്നു. ഇത് തിലകിന്റെ ബാറ്റിങ്ങിനെ ബാധിച്ച് കഴിഞ്ഞു.
Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്
ക്യൂൻസ് ലൻഡ് ട്വന്റി20യിൽ 39 പന്തിൽ നിന്നാണ് ഗിൽ 46 റൺസ് നേടിയത്. പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഗിൽ കണ്ടെത്തിയത് 37 റൺസ്. മെൽബണിൽ നേടിയത് അഞ്ച് റൺസ്. മൂന്നാമത്തെ ട്വന്റി20യിൽ 15 റൺസ്.
ഏഷ്യാ കപ്പിൽ ഏഴ് കളിയിൽ നിന്ന് ശുഭ്മാൻ ഗിൽ നേടിയത് 127 റൺസ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും റൺസ് കണ്ടെത്താൻ ഗില്ലിന് സാധിച്ചിട്ടില്ല. ഇതോടെ ഗില്ലിന് വേണ്ടി മറ്റ് താരങ്ങളുടെ കരിയർ ഇല്ലാതാക്കുന്നു എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. നിലവിൽ ട്വന്റി20യിൽ ഗില്ലിനും ഗില്ലിനെ പിന്തുണയ്ക്കുന്ന ടീം മാനേജ്മെന്റിനും മേലുള്ള സമ്മർദം കൂെെെെെെ.
Read More: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us