Sanju Samson Twenty20; എന്തുകൊണ്ടാണ് സഞ്ജു സാംസണിനോട് ഈ അനീതി? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായതോടെ ഈ ചോദ്യം കൂടുതൽ ശക്തമായി. എന്ത് തെറ്റാണ് സഞ്ജു ചെയ്തത് എന്നാണ് സെലക്ടർമാരോടും ടീം മാനേജ്മെന്റിനോടും ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ ചോദിക്കുന്നത്. ഓപ്പണർ സ്ഥാനത്തിന് സഞ്ജു അർഹനാണ് എന്ന് ഉത്തപ്പ കാരണങ്ങൾ നിരത്തി ചൂണ്ടിക്കാണിക്കുന്നു.
"സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപ്പണിങ് കൂട്ടുകെട്ട് പിരിക്കാൻ കാരണമായി ഇവർ മോശമായി എന്താണ് ചെയ്തത്? സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണിങ്ങിൽ കൊണ്ടുവന്ന തീരുമാനത്തെ ന്യായീകരിച്ച് ഈ പരമ്പരയ്ക്ക് മുൻപായുള്ള വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ യാദവ് സംസാരിക്കുന്നത് ഞാൻ കേട്ടു. സഞ്ജുവിന് മുൻപേ ഗിൽ ഇന്ത്യയുടെ ടി20 സ്ക്വാഡിൽ ഇടം നേടിയിരുന്നു എന്നാതാണ് സൂര്യ പറയുന്ന കാരണം," റോബിൻ ഉത്തപ്പ വിശദീകരിച്ചു.
Also Read: "സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം; സഞ്ജുവുമായി മുൻപോട്ട് പോയാൽ പ്രശ്നങ്ങൾ നേരിടും"
"എന്നാൽ സഞ്ജുവിന് അവസരം ലഭിച്ചപ്പോൾ സഞ്ജു മൂന്ന് സെഞ്ചുറി നേടി. ഈ യുവ താരങ്ങളിൽ വെച്ച് സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരിലൊരാളാണ് സഞ്ജു. അഭിഷേകിന്റെ സെഞ്ചുറി വന്നത് സഞ്ജുവിന് ശേഷമാണ്. തിലകിന്റെ സെഞ്ചുറി വന്നത് സഞ്ജുവിന് ശേഷമാണ്. അപ്പോൾ ഈ താരങ്ങളെ തന്റെ സെഞ്ചുറിയിലൂടെ സഞ്ജു പ്രചോദിപ്പിച്ചിട്ടുണ്ടാവണം. അല്ലെങ്കിൽ അവരെ ചലഞ്ച് ചെയ്തിട്ടുണ്ടാവണം. കാരണം ആ സമയത്താണ് നമ്മൾ ട്വന്റി20യിലെ അടുത്ത ഓപ്പണർമാർ ആരെല്ലാം എന്ന് തിരഞ്ഞുകൊണ്ടിരുന്നത്."
"കഴിവ് തെളിയിച്ചൊരു ഓപ്പണർ നിങ്ങൾക്കുണ്ട്. ഈ സമയം അഭിഷേക് ശർമയ്ക്ക് തൊട്ടു താഴെയായാണ് ബാറ്റിങ് ശരാശരിയിൽ സഞ്ജു നിൽക്കുന്നത്. എന്നിട്ടും നിങ്ങൾ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നെ പതിയെ ടീമിൽ നിന്ന് പുറത്താക്കി. എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ഇതാണ് എന്റെ ചോദ്യം. സഞ്ജു ഓപ്പണർ സ്ഥാനം അർഹിക്കുന്നു," റോബിൻ ഉത്തപ്പ പറഞ്ഞു.
Also Read: സഞ്ജുവിനെ അനുകരിക്കാനാണ് ഗില്ലിന്റെ ശ്രമം; എന്തിനാണ് അതെന്ന് മനസിലാവുന്നില്ല: ഇർഫാൻ പഠാൻ
"നിലവിൽ ഗിൽ തന്റെ ശൈലിയിൽ നിന്ന് വ്യത്യസ്തമായി കളിക്കാനാണ് ശ്രമിക്കുന്നത്. അത് ഫലം കാണുന്നില്ല. അഭിഷേകിന്റേത് പോലെ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനാണ് ഗിൽ ആഗ്രഹിക്കുന്നത്. പക്ഷേ അതല്ല ഗില്ലിന്റെ ശൈലി. ട്വന്റി20 ക്രിക്കറ്റിൽ ഗിൽ വിജയിച്ചത് അങ്ങനെ ബാറ്റ് ചെയ്തിട്ടല്ല."
Also Read: ആദ്യം ഓപ്പണർ സ്ഥാനം തെറിപ്പിച്ചു; ഇപ്പോൾ പ്ലേയിങ് 11ലും ഇല്ല; കട്ടക്കിലും സഞ്ജുവിനെ തഴഞ്ഞു
"ക്രീസിൽ വേണ്ട സമയമെടുത്ത് നിന്ന് സമ്മർദത്തെ അതിജീവിച്ച് 15-20 ബോളുകൾ നേരിട്ടതിന് ശേഷം സ്കോറിങ്ങിന്റെ വേഗത കൂട്ടുക എന്നതാണ് ഗിൽ ചെയ്തിരുന്നത്. ആ വിധം കളിച്ച് സെറ്റ് ആയി കഴിഞ്ഞാൽ പിന്നെ ഗില്ലിനെ പുറത്താക്കുക എന്നത് പ്രയാസമാണ്. ട്വന്റി20 ക്രിക്കറ്റിൽ ആ ശൈലിയാണ് ഗില്ലിന് റിസൽറ്റ് നൽകുക."
ബാറ്റിങ്ങിൽ വ്യത്യസ്ത സമീപനം പരീക്ഷിക്കുന്നത് വിജയിക്കാത്തതിനാൽ സമ്മർദം കൂടുന്നത് ഗിൽ തിരിച്ചറിയുന്നുണ്ടാവും, വൈസ് ക്യാപ്റ്റനാണെങ്കിൽ പോലും, റോബിൻ ഉത്തപ്പ പറഞ്ഞു. 14 ടി20 മത്സരങ്ങൾ ആണ് ഗിൽ 2025ൽ കളിച്ചത്. നേടിയത് 263 റൺസ് മാത്രം.
Sanju Samson T20; എന്ത് തെറ്റാണ് സഞ്ജു ചെയ്തത്? ഗംഭീറിനോട് റോബിൻ ഉത്തപ്പയുടെ ചോദ്യം
Sanju Samson Tweny20; വേണ്ട സമയമെടുത്ത് നിന്ന് സമ്മർദത്തെ അതിജീവിച്ച് 15-20 ബോളുകൾ നേരിട്ടതിന് ശേഷം സ്കോറിങ്ങിന്റെ വേഗത കൂട്ടുക എന്നതാണ് ഗിൽ ചെയ്തിരുന്നത്

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.