ഓപ്പണറായി സഞ്ജു സാംസണിന്റെ ശൈലിയിൽ കളിക്കാൻ ശുഭ്മാൻ ഗിൽ ശ്രമിക്കരുതെന്ന് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ. ഗിൽ സ്വന്തം ശൈലിയിൽ അല്ല ഇപ്പോൾ കളിക്കുന്നത് എന്നാണ് ഇന്ത്യൻ മുൻ പേസർ ചൂണ്ടിക്കാണിക്കുന്നത്.
"ഓപ്പണിങ്ങിലെ തന്റെ പങ്കാളിയായ അഭിഷേക് ശർമ കളിക്കുന്നത് പോലെ കളിക്കാൻ ആണ് ഗിൽ ശ്രമിക്കുന്നത്. നേരിടുന്ന ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടുക. പിന്നാലെ മുൻപിലേക്ക് വന്ന് ഷോട്ടിന് ശ്രമിക്കുക. ഇതിനാണ് ഗിൽ ശ്രമിച്ചത്. ഗില്ലിന്റെ ശൈലി ഇതല്ല. ഇങ്ങനെ അല്ല ഗിൽ കളിച്ചിരുന്നത്," ഇർഫാൻ പഠാൻ പറഞ്ഞു.
Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം
"ശുഭ്മാൻ ഗില്ലിൽ നിന്ന് ഇങ്ങനെ ഒരു സമീപനം ഞാൻ ആദ്യം കാണുകയാണ്. സഞ്ജുവിന്റേയോ അഭിഷേകിന്റേയോ പോലെ കളിക്കാൻ ഗിൽ നോക്കേണ്ടതില്ല. ഗിൽ എങ്ങനെയാണോ അങ്ങനെ കളിച്ചാൽ മതി. ഗില്ലിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. അങ്ങനെയുള്ളപ്പോൾ ബെഞ്ചിലിരിക്കുന്ന സഞ്ജുവിനെ പോലെ ആക്രമിച്ച് കളിക്കാൻ ഗിൽ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല."
Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്
"ഗില്ലിന്റെ കഴിവുകളെ മുറുകെ പിടിച്ച് റൺസ് കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ഗില്ലിന്റെ ശൈലിയിൽ കളിച്ച് റൺസ് കണ്ടെത്താനാവും. അതല്ലാതെ ശൈലി മാറ്റാൻ ശ്രമിച്ചാൽ അത് ഗില്ലിന്റെ സ്ഥിരത നഷ്ടമ്മപെടാൻ ഇടയാക്കും," ഇർഫാൻ പഠാൻ ചൂണ്ടിക്കാണിച്ചു.
സഞ്ജുവിനെ അനുകരിക്കാനാണ് ഗില്ലിന്റെ ശ്രമം; എന്തിനാണ് അതെന്ന് മനസിലാവുന്നില്ല: ഇർഫാൻ പഠാൻ
Sanju Samson and Shubman Gill; ശുഭ്മാൻ ഗില്ലിൽ നിന്ന് ഇങ്ങനെ ഒരു സമീപനം ഞാൻ ആദ്യം കാണുകയാണ്. സഞ്ജുവിന്റേയോ അഭിഷേകിന്റേയോ പോലെ കളിക്കാൻ ഗിൽ നോക്കേണ്ടതില്ല

Photograph: (Source: Indian Cricket Team, Instagram)
ഓപ്പണറായി സഞ്ജു സാംസണിന്റെ ശൈലിയിൽ കളിക്കാൻ ശുഭ്മാൻ ഗിൽ ശ്രമിക്കരുതെന്ന് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാൻ. ഗിൽ സ്വന്തം ശൈലിയിൽ അല്ല ഇപ്പോൾ കളിക്കുന്നത് എന്നാണ് ഇന്ത്യൻ മുൻ പേസർ ചൂണ്ടിക്കാണിക്കുന്നത്.
"ഓപ്പണിങ്ങിലെ തന്റെ പങ്കാളിയായ അഭിഷേക് ശർമ കളിക്കുന്നത് പോലെ കളിക്കാൻ ആണ് ഗിൽ ശ്രമിക്കുന്നത്. നേരിടുന്ന ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടുക. പിന്നാലെ മുൻപിലേക്ക് വന്ന് ഷോട്ടിന് ശ്രമിക്കുക. ഇതിനാണ് ഗിൽ ശ്രമിച്ചത്. ഗില്ലിന്റെ ശൈലി ഇതല്ല. ഇങ്ങനെ അല്ല ഗിൽ കളിച്ചിരുന്നത്," ഇർഫാൻ പഠാൻ പറഞ്ഞു.
Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം
"ശുഭ്മാൻ ഗില്ലിൽ നിന്ന് ഇങ്ങനെ ഒരു സമീപനം ഞാൻ ആദ്യം കാണുകയാണ്. സഞ്ജുവിന്റേയോ അഭിഷേകിന്റേയോ പോലെ കളിക്കാൻ ഗിൽ നോക്കേണ്ടതില്ല. ഗിൽ എങ്ങനെയാണോ അങ്ങനെ കളിച്ചാൽ മതി. ഗില്ലിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. അങ്ങനെയുള്ളപ്പോൾ ബെഞ്ചിലിരിക്കുന്ന സഞ്ജുവിനെ പോലെ ആക്രമിച്ച് കളിക്കാൻ ഗിൽ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല."
Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്
"ഗില്ലിന്റെ കഴിവുകളെ മുറുകെ പിടിച്ച് റൺസ് കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ഗില്ലിന്റെ ശൈലിയിൽ കളിച്ച് റൺസ് കണ്ടെത്താനാവും. അതല്ലാതെ ശൈലി മാറ്റാൻ ശ്രമിച്ചാൽ അത് ഗില്ലിന്റെ സ്ഥിരത നഷ്ടമ്മപെടാൻ ഇടയാക്കും," ഇർഫാൻ പഠാൻ ചൂണ്ടിക്കാണിച്ചു.
Read More; "രോഹിത്തും കോഹ്ലിയും ഇല്ലാതെ 2027ലെ ലോക കിരീടം നേടാനാവില്ല; അത് കഴിഞ്ഞും അവർ കളിക്കും"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.