scorecardresearch

Sanju Samson: തിരുവനന്തപുരത്ത് കളി മാറും; 'സഞ്ജുവിന്റെ സമയം വരും'; ലോകകപ്പ് ടീമിൽ നിന്ന് മാറ്റരുതെന്ന് ശശി തരൂർ

Sanju Samson India vs New Zealand T20: സഞ്ജു സീനിയർ താരമാണെന്നും സഞ്ജുവിലുള്ള വിശ്വാസം ടീം മാനേജ്മെന്റിന് നഷ്ടപ്പെട്ടിട്ടില്ല എന്നുമാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു മത്സര തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരിച്ചത്

Sanju Samson India vs New Zealand T20: സഞ്ജു സീനിയർ താരമാണെന്നും സഞ്ജുവിലുള്ള വിശ്വാസം ടീം മാനേജ്മെന്റിന് നഷ്ടപ്പെട്ടിട്ടില്ല എന്നുമാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു മത്സര തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരിച്ചത്

author-image
Sports Desk
New Update
shashi tharoor, sanju

ശശി തരൂർ, സഞ്ജു സാംസൺ: (ഫയൽ ഫോട്ടോ)

Sanju Samson T20: ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ അവസാന ടി20ക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുമ്പോൾ എല്ലാവരുടേയും കണ്ണുകൾ ലോക്കൽ ബോയ് സഞ്ജു സാംസണിലേക്കാണ്. തിരുവനന്തപുരത്ത് ആദ്യമായി ഇന്ത്യൻ കുപ്പായത്തിൽ കളിക്കാനിറങ്ങുന്ന സഞ്ജു ഫോമിലേക്ക് തിരികെ കയറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഈ സമയം ഇന്ത്യൻ വിക്കറ്റ് കീപ്പർ ഓപ്പണിങ് ബാറ്ററെ പിന്തുണച്ചാണ് ശശി തരൂർ എംപിയുടെ പ്രതികരണം.

Advertisment

സഞ്ജുവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റരുത് എന്ന് ശശി തരൂർ പറഞ്ഞു. "ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു തരൂരിന്റെ പ്രതികരണം. സൂര്യകുമാർ യാദവ് പൊളിഞ്ഞതിന് ശേഷമല്ലേ തിളങ്ങിയത്? സഞ്ജുവിന്റെ സമയം വരും. എല്ലാവർക്കും ഒരു ദിവസം തിളങ്ങാനാവില്ല," ശശി തരൂർ ചൂണ്ടിക്കാണിച്ചു. 

Also Read: Sanju Samson: തിരുവനന്തപുരത്ത് സഞ്ജുവിന്റെ അവസാന ഓഡീഷൻ? പിച്ചും ഈർപ്പവും ചതിക്കുമോ?

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ നാല് മത്സരത്തിലും സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ന് നിറഞ്ഞിരിക്കും എന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുമ്പോൾ ശശീ തരൂർ പറഞ്ഞു. "സ്വന്തം കാണികൾക്ക് മുൻപിൽ സഞ്ജു കളിക്കുന്നു എന്നതിലേക്ക് ആകാംക്ഷയോടെയാണ് നോക്കുന്നത്. ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയി. സഞ്ജുവിനും ഇന്ത്യക്കും എല്ലാ ആശംസയും നേരുന്നു," ശശി തരൂർ പ്രതികരിച്ചു. 

Also Read: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു

"ഇന്നൊരു നല്ല മത്സരം കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് യോജിച്ച ക്ലൈമാക്സ് ആയിരിക്കണം ഇന്നത്തേത്. ടി20 ലോകകപ്പിന് മുൻപായുള്ള നമ്മുടെ അവസാന മത്സരമാണ് ഇത്. അതുകൊണ്ട് തന്നെ നമ്മുടെ എല്ലാ താരങ്ങളും തിളങ്ങുന്നുണ്ടെന്ന് ഉറപ്പാക്കണം," ശശി തരൂർ അഭിപ്രായപ്പെട്ടു.  

Also Read: ട്രുബിന്റെ വിശ്വരൂപം! റയലിനെ കൊന്നൊടുക്കിയ മൗറിഞ്ഞോയുടെ തന്ത്രം ഇങ്ങനെ

കഴിഞ്ഞ നാല് ടി20യിൽ നിന്ന് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 10 മാത്രമാണ്. സഞ്ജു സീനിയർ താരമാണെന്നും സഞ്ജുവിലുള്ള വിശ്വാസം ടീം മാനേജ്മെന്റിന് നഷ്ടപ്പെട്ടിട്ടില്ല എന്നുമാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു മത്സര തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരിച്ചത്. ഇന്ന് സഞ്ജുവിന് തിളങ്ങാനായില്ലെങ്കിൽ ഓപ്പണർ റോൾ സഞ്ജുവിൽ നിന്ന് ഇഷാൻ കിഷൻ തട്ടിയെടുക്കാനാണ് സാധ്യതയെല്ലാം. 

Read More: Sanju Samson: "വഴി മാറു, ചേട്ടൻ വരുന്നു!" സഞ്ജുവിന്റെ ബോഡിഗാർഡ് ആയി സൂര്യയുടെ 'മാസ്' സപ്പോർട്ട്

Shashi Tharoor MP India Vs New Zealand Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: