തിരുവനന്തപുരം: ഇന്ത്യൻ പര്യടത്തിനായി എത്തുന്ന ശ്രീലങ്കൻ ടീമിന്റെ ആദ്യ സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ 3 താരങ്ങൾ ഇത്തവണ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീമിൽ ഇടംപിടിച്ചുവെന്നതാണ് പ്രത്യേകത. സഞ്ജു സാംസൺ, രോഹൻ പ്രേം, സന്ദീപ് വാര്യർ എന്നിവരാണ് ബോര്‍ഡ് പ്രസിഡന്റ് ഇലവൻ ടീമിൽ സ്ഥാനം നേടിയത്. കേരള രഞ്ജി ടീമിൽ കളിക്കുന്ന ജലജ് സക്സേനയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരം നമാജ് ഓജയാണ് ടീമിന്റെ നായകന്‍. രണ്ട് മത്സരങ്ങളാണ് ദ്വിദിന മത്സരങ്ങളാണ് ഉളളത്. ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീം: നമന്‍ ഓജ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, ജലജ് സക്‌സേന, ജിവന്‍ജോദ് സിംഗ്, ബി സന്ദീപ്, തന്‍മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, ആകാഷ് ഭണ്ഡാരി, സി.വി മിലിന്ദ്, ആവേഷ് ഖാന്‍, രവി കിരണ്‍

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ചുവടെ –

വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, അജയ്ക്യ രഹാന. ചേതേശ്വര്‍ പൂജാര, രോഹിത്ത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ഹാർദിക് പാണ്ഡ്യ, ഉമേശ് യാദവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ