scorecardresearch

10 സിക്സ്; 60 പന്തിൽ 121 റൺസ്; സഞ്ജുവിനെ കാഴ്ചക്കാരനാക്കി രോഹന്റെ വെടിക്കെട്ട്

Sanju Samson and Rohan Kunnummel; 10 ഫോറും 10 സിക്സും ആണ് രോഹന്റെ ബാറ്റിൽ നിന്ന് പറന്നത്. ഒഡീഷ മുൻപിൽ വെച്ച 177 എന്ന വിജയ ലക്ഷ്യം കേരളം മറികടക്കുമ്പോൾ രോഹന്റെ സ്കോർ 60 പന്തിൽ നിന്ന് 121 റൺസ്

Sanju Samson and Rohan Kunnummel; 10 ഫോറും 10 സിക്സും ആണ് രോഹന്റെ ബാറ്റിൽ നിന്ന് പറന്നത്. ഒഡീഷ മുൻപിൽ വെച്ച 177 എന്ന വിജയ ലക്ഷ്യം കേരളം മറികടക്കുമ്പോൾ രോഹന്റെ സ്കോർ 60 പന്തിൽ നിന്ന് 121 റൺസ്

author-image
Sports Desk
New Update
Sanju Samson Rohan Kunnummel and Nidheesh

Source: Kerala Cricket Association

Syed Mushatq Ali Trophy:ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ നോൺസ്ട്രൈക്കേഴ്സ് എൻഡിൽ കാഴ്ച്ചക്കാരനാക്കി നിർത്തി ബാറ്റിങ് വെടിക്കെട്ട് നടത്തി കേരളത്തിന്റെ രോഹൻ കുന്നുമ്മൽ. സിക്സ് മഴ പെയ്യിച്ച് രോഹൻ സെഞ്ചുറി നേടിയപ്പോൾ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 10 വിക്കറ്റ് ജയം. 

Advertisment

10 ഫോറും 10 സിക്സും ആണ് രോഹന്റെ ബാറ്റിൽ നിന്ന് പറന്നത്. ഒഡീഷ മുൻപിൽ വെച്ച 177 എന്ന വിജയ ലക്ഷ്യം കേരളം മറികടക്കുമ്പോൾ രോഹന്റെ സ്കോർ 60 പന്തിൽ നിന്ന് 121 റൺസ്. 201 ആണ് രോഹന്റെ സ്ട്രൈക്ക്റേറ്റ്. പവർപ്ലേക്കുള്ളിൽ കേരളത്തിന്റെ സ്കോർ 60 കടന്നപ്പോൾ ആദ്യ ആറ് ഓവറിനുള്ളിൽ രോഹൻ തന്റെ അർധ ശതകത്തിലേക്ക് എത്തി.

Also Read: "ആ ഊർജം ഇന്ത്യ മിസ് ചെയ്യുന്നു; കോഹ്ലി എടുത്ത തീരുമാനം തെറ്റായിപ്പോയി"

ഒരുവശത്ത് രോഹൻ കത്തി കയറുമ്പോൾ മറുവശത്ത് സ്ലോ ഇന്നിങ്സുമായി ക്യാപ്റ്റൻ സഞ്ജു അർധ ശതകം കണ്ടെത്തി. 41 പന്തിൽ നിന്ന് ആറ് ഫോറും ഒരു സിക്സും സഹിതം 51 റൺസ് ആണ് സഞ്ജു കണ്ടെത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 21 പന്തുകൾ ശേഷിക്കെ കേരളം വിജയ ലക്ഷ്യം മറികടന്നു.

Advertisment

കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂ‍ർണ്ണമെൻ്റിൽ മികച്ച പ്രകടനമായിരുന്നു കേരളത്തിൻ്റേത്. മുംബൈയും ആന്ധ്രയും മഹാരാഷ്ട്രയും സർവ്വീസസും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് നേരിയ വ്യത്യാസത്തിലായിരുന്നു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടത്. 

Also Read: "മന്ഥാനയുമായുള്ള വിവാഹം മാറ്റിയത് പലാഷ് പറഞ്ഞിട്ട്; വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു"

നവംബർ 28ന് റെയിൽവേസിന് എതിരെയാണ് ടൂർണമെന്റിലെ കേരളത്തിന്റെ അടുത്ത മത്സരം. എലൈറ്റ് ഗ്രൂപ്പ് എയിലുള്ള കേരളത്തിന് ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയം പിടിക്കാനായത് പ്രതീക്ഷ നൽകുന്നു. മാത്രമല്ല ഐപിഎൽ താര ലേലം ഡിസംബറിൽ നടക്കാനിരിക്കെ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനം കളിക്കാർക്ക് തുണയാവും.

Also Read: സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ

സഞ്ജുവിനും വൈസ് ക്യാപ്റ്റൻ അഹ്മദ് ഇമ്രാനുമൊപ്പം സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിൻ്റേത്. ഓൾ റൗണ്ട് മികവുമായി അഖിൽ സ്കറിയയും ഷറഫുദ്ദീനും അങ്കിത് ശർമ്മയും സാലി സാംസനുമടക്കമുള്ള താരങ്ങളുമുണ്ട്. ഒപ്പം നിധീഷും കെ.എം ആസിഫും വിഘ്നേഷ് പുത്തൂരുമടങ്ങുന്ന ബൗളിങ് നിരയും.

Read More: ടീം തകർന്ന് നിൽക്കുന്നു, അപ്പോഴാണ് പന്തിന്റെ സ്ലോഗ് ഷോട്ട്; ലജ്ജ തോന്നുന്നു: ശ്രീകാന്ത്

Sanju Samson Kerala Cricket Team Kerala Cricket Association

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: