വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം നേടി. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. സൂററ്റിൽ നടന്ന മുഷ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ശിഖർ ധവാന്റെ ഇടതു കാൽമുട്ടിനു പരുക്കേറ്റിരുന്നു. ഇതോടെയാണ് ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ എടുക്കാൻ ബിസിസിഐ തീരുമാനിച്ചത്. ധവാന്റെ പരുക്ക് ഭേദമാകാൻ കൂടുതൽ സമയം വേണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചതായി ബിസിസിഐ വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.
ഇന്ത്യൻ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ.
NEWS : @IamSanjuSamson named as replacement for injured Dhawan for the T20I series against West Indies.
Wriddhiman Saha undergoes surgery.
More details here – https://t.co/V5fixR8uoH pic.twitter.com/oBsaxVXWAz
— BCCI (@BCCI) November 27, 2019
വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നു ടി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഡിസംബർ ആറിനാണ് ആദ്യത്തെ മത്സരം.
അടുത്തിടെ ബംഗ്ലാദേശിനെതിരെ നടന്ന ടി 20 പരമ്പരയിലെ ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിപ്പിച്ചിരുന്നില്ല. ഇതിനെതിരെ മുൻ താരങ്ങളിൽനിന്നും ആരാധകരിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഹർഷ ഫോഗ്ലെ, അയാസ് മേമൻ ഉൾപ്പടെയുള്ള ക്രിക്കറ്റ് രംഗത്തെ പ്രമുഖർ സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. മോശം ഫോമിൽ തുടരുന്ന പന്തിനെ നിലനിർത്തി ഒരവസരം പോലും നൽകാതെ സഞ്ജുവിനെ ഒഴിവാക്കിയതിലാണ് ഭൂരിപക്ഷവും പ്രതിഷേധം ഉയർത്തിയത്.
Read Also: സഞ്ജുവിനെ തരുമോ?; കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും വിൽക്കുന്നോയെന്ന് രാജസ്ഥാന്റെ മറുപടി
വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ വീണ്ടും സഞ്ജുവിന് മുന്നിൽ തുറന്നത്. ഗോവയ്ക്കെതിരായ മത്സരത്തില്‍ പത്ത് സിക്സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റി. ഇതോടെയാണ് ബംഗ്ലാദേശിനെതിരായ ടി20 ടീമിലേക്ക് താരത്തെ ഉൾപ്പെടുത്തിയത്. എന്നാൽ മൂന്ന് മത്സരങ്ങളിലും സഞ്ജു പ്ലെയിങ് ഇലവനിൽ എത്തിയില്ല.