/indian-express-malayalam/media/media_files/2025/11/12/sanju-samson-ms-dhoni-and-urvil-patel-2025-11-12-15-20-22.jpg)
Source: Instagram
Sanju Samson IPL Trade: സഞ്ജു സാംസൺ ഇനി ചെപ്പോക്കിന് സ്വന്തം എന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. രവീന്ദ്ര ജഡേജയെ കൈമാറി സഞ്ജു സാംസണിനെ സിഎസ്കെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഡീൽ ആണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ട്രെൻഡിങ് സംസാര വിഷയം. ഒരു ഓൾറൗണ്ടറെ നഷ്ടപ്പെടുത്തിയാണ് ചെന്നൈ വിക്കറ്റ് കീപ്പറെ സ്വന്തമാക്കുന്നത് എന്ന് ഓർമിപ്പിക്കുകയാണ് ഇന്ത്യൻ മുൻ താരം ക്രിസ് ശ്രീകാന്ത്.
“ജഡേജ ഇല്ലെങ്കിൽ ആരായിരിക്കും ചെന്നൈ സൂപ്പർ കിങ്സിന്റെ ഓൾറൗണ്ടർ? ഒരു ഓൾറൗണ്ടർ ടീമിൽ ഉണ്ടാകേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ട്വന്റി20 ഫോർമാറ്റിലെ ഏറ്റവും പ്രധാനപ്പെട്ട റോളാണ് അത്. ഞാൻ സഞ്ജുവിനെ വിലകുറച്ചു കാണുന്നില്ല, സഞ്ജു മികച്ച കളിക്കാരനാണ്. ധോണിയുടെ പിൻഗാമിയായി സഞ്ജുവിനെ പതിയെ വളർത്തിക്കൊണ്ടുവരും എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നാൽ ആ സ്ഥാനത്തേക്ക് ചെന്നൈക്ക് നിലവിൽ ഉർവിൽ പട്ടേൽ ഉണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററാണ് ഉർവിൽ.” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ ചൂണ്ടിക്കാണിച്ചു.
Also Read: "ശ്രേയസിന്റെ ഓക്സിജൻ ലെവൽ 50ലേക്ക് താഴ്ന്നു; എഴുന്നേറ്റ് നിൽക്കാനായില്ല"; വെളിപ്പെടുത്തൽ
“ജഡേജയെ രാജസ്ഥാൻ റോയൽസിന് കൈമാറുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് പുതിയൊരു ഓൾറൗണ്ടറെ കണ്ടെത്തേണ്ടിവരും. ചെന്നൈ സ്ക്വാഡിലുള്ള കാമറൂൺ ഗ്രീനിന് ഓൾറൗണ്ടർ എന്ന നിലയിൽ തിളങ്ങാനായിട്ടില്ല. ഗ്രീൻ ഒരു മികച്ച ഓൾറൗണ്ടറല്ല. ഗ്രീനിനെ ബാറ്റിങ്ങിൽ ആശ്രയിക്കാം. ബോളിങ്ങിൽ നാല് ഓവറും നൽകാം. പക്ഷേ കളിയുടെ ഗതി തിരിക്കാനുള്ള പ്രാപ്തിയില്ല. ഗെയിം ചെയിഞ്ചിങ് ബോളിങ് പ്രകടനമൊന്നും ഗ്രീനിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാൽ ജഡേജയ്ക്ക് അദ്ദേഹത്തിന്റെ ബാറ്റിങ്, ബോളിംഗ്, ഫീൽഡിങ് എന്നിവയിലൂടെ ഒറ്റയ്ക്ക് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയും.”
Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?
"കഴിഞ്ഞ രണ്ട് വർഷത്തിൽ രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ്ങിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ല. ജഡേജ ക്രീസിലേക്ക് വരുമ്പോൾ വേഗം ഔട്ട് ആയി പോകണം എന്നാണ് ചെന്നൈ ആരാധകർ പ്രാർഥിക്കുക. കാരണം അവർക്ക് ധോണിയുടെ ബാറ്റിങ് കാണണം. 2025 സീസണിലെ രവീന്ദ്ര ജഡേജയുടെ സ്ട്രൈക്ക്റേറ്റ് നല്ലതല്ല. എന്നാൽ ടോപ് ഓർഡറിൽ അല്ല ജഡേജ ബാറ്റ് ചെയ്തത് എന്ന് ഓർക്കണം. ആറ്, ഏഴ് പൊസിഷനുകളിൽ ഇറങ്ങുമ്പോൾ 10-12 പന്തുകൾ മാത്രമായിരിക്കും നേരിടാൻ ലഭിക്കുക."
Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade
"ഐപിഎൽ 2025ലെ സഞ്ജു സാംസണിന്റെ റെക്കോർഡും അത്ര മികച്ചതല്ല. സഞ്ജു ടോപ് ഓർഡറിൽ ആണ് ബാറ്റ് ചെയ്തത് എന്നോർക്കണം. ഓപ്പണറായി എത്ര കൂറ്റൻ സ്കോർ സഞ്ജു കണ്ടെത്തി? ഒരെണ്ണം മാത്രം. ഉർവിൽ പട്ടേലിന് ചെന്നൈക്കായി ഓപ്പണൺ ചെയ്യാം. ഞാൻ സഞ്ജുവിനെ കുറിച്ച് മോശമായി പറയുന്നതല്ല. ജഡേജയേയും സഞ്ജുവിനേയും താരതമ്യം ചെയ്യുമ്പോൾ ഇങ്ങനെയുള്ള ഉത്തരങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്," കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
Read More: സഞ്ജു-ജഡേജ ട്രേഡ് ഉറപ്പിച്ചു? പതിരാനയെ കൂടി വേണമെന്ന് രാജസ്ഥാൻ; ഇനി ട്വിസ്റ്റ് ഉണ്ടാകുമോ? Sanju Samson IPL Trade
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us