scorecardresearch

സഞ്ജു-ജഡേജ ട്രേഡ് സങ്കീർണം; രാജസ്ഥാന്റെ കയ്യിൽ പണമില്ല; പിന്നെയും പ്രശ്നങ്ങൾ

Sanju Samson Chennai Super Kings Trade: സ്ക്വാഡിൽ നിലനിർത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി നവംബർ 15 ആണ്. ഇതിന് മുൻപ് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ഡീൽ ചെന്നൈ പൂർത്തിയാക്കാനുള്ള സാധ്യത കുറവാണ്

Sanju Samson Chennai Super Kings Trade: സ്ക്വാഡിൽ നിലനിർത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി നവംബർ 15 ആണ്. ഇതിന് മുൻപ് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ഡീൽ ചെന്നൈ പൂർത്തിയാക്കാനുള്ള സാധ്യത കുറവാണ്

author-image
Sports Desk
New Update
Sanju Samson Ravindra Jadeja and Sam Curran

Source: Instagram

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കും. ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ഡീൽ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ബിസിസിഐയെ അറിയിച്ചിട്ടില്ല. മാത്രമല്ല, സാം കറാനും ട്രേഡ് ചെയ്യപ്പെടുന്നതിനാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനേയും ഈ വിവരം അറിയിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല സഞ്ജു-രവീന്ദ്ര ജഡേജ-സാം കറാൻ ഡീൽ പൂർത്തിയാക്കുന്നതിൽ തടസമാകുന്നത്. സങ്കീർണമാണ് നടപടിക്രമങ്ങൾ.

Advertisment

രാജസ്ഥാൻ റോയൽസിലേക്ക് പോകണം എങ്കിൽ ക്യാപ്റ്റൻസി ലഭിക്കണം എന്ന ആവശ്യം രവീന്ദ്ര ജഡേജ മുൻപോട്ട് വെച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. സാം കറാന്റെ വിഷയം ആണ് കൂടുതൽ സങ്കീർണത സൃഷ്ടിക്കുന്നത്. നിലവിൽ രാജസ്ഥാൻ റോയൽസ് സ്ക്വാഡിലെ വിദേശ കളിക്കാരുടെ ക്വാട്ട ഫുൾ ആണ്. ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാൽ മാത്രമാവും സാം കറാനെ രാജസ്ഥാന് ചെന്നൈയുടെ കയ്യിൽ നിന്ന് വാങ്ങാൻ സാധിക്കുക. 

Also Read: "ശ്രേയസിന്റെ ഓക്സിജൻ ലെവൽ 50ലേക്ക് താഴ്ന്നു; എഴുന്നേറ്റ് നിൽക്കാനായില്ല"; വെളിപ്പെടുത്തൽ

സാം കറാന്റെ ഐപിഎൽ പ്രതിഫലവും രാജസ്ഥാൻ റോയൽസിന് പ്രശ്നമാണ്. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ പക്കലുള്ളത് 30 ലക്ഷം രൂപയാണ്. സാം കറാന്റെ ഐപിഎൽ പ്രതിഫലം 2.4 കോടി രൂപയാണ്. സാം കറാനെ സ്വന്തമാക്കി ഡീൽ പൂർത്തിയാക്കാൻ വേണ്ടി രാജസ്ഥാന് ഹസരങ്കയേയോ മഹീഷ് തീക്ഷ്ണയേയോ ഒഴിവാക്കണം. 5.25 കോടി രൂപയാണ് ഹസരങ്കയുടെ ഐപിഎൽ പ്രൈസ്. മഹീഷ് തീക്ഷ്ണയുടേത് 4.40 കോടി രൂപയും. 

Advertisment

Also Read: ചെന്നൈയിലേക്കുള്ള വരവ് നെറ്റ് വർത്ത് 100 കോടി കടത്തുമോ? സഞ്ജുവിന് എന്ത് ലാഭം?

സ്ക്വാഡിൽ നിലനിർത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി നവംബർ 15 ആണ്. ഇതിന് മുൻപ് സഞ്ജു സാംസണിനെ സ്വന്തമാക്കാനുള്ള ഡീൽ ചെന്നൈ സൂപ്പർ കിങ്സ് പൂർത്തിയാക്കാനുള്ള സാധ്യത കുറവാണ്. 18 കോടി രൂപയാണ് സഞ്ജുവിന്റേയും രവീന്ദ്ര ജഡേജയുടേയും പ്രതിഫലം. അതിനാൽ ഇരു താരങ്ങളുടേയും കൈമാറ്റം സംബന്ധിച്ച് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നാണ് സൂചന. 

Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade

എന്നാൽ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻസി എന്ന വാദം ജഡേജ മുൻപോട്ട് വെച്ചു എന്ന റിപ്പോർട്ടുകൾ സത്യമാണ് എങ്കിൽ ഫ്രാഞ്ചൈസി എന്ത് തീരുമാനമെടുക്കും എന്നറിയണം. സഞ്ജു സാംസൺ പോകുന്നതോടെ റയാൻ പരാഗ്, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ എന്നിവരെ രാജസ്ഥാൻ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കും എന്നാണ് സൂചന. 

Read More: സഞ്ജു-ജഡേജ ട്രേഡ് ഉറപ്പിച്ചു? പതിരാനയെ കൂടി വേണമെന്ന് രാജസ്ഥാൻ; ഇനി ട്വിസ്റ്റ് ഉണ്ടാകുമോ? Sanju Samson IPL Trade

Sanju Samson Chennai Super Kings Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: