ഇന്ത്യൻ പ്രീമിയർ ലീഗിലെ മലയാളി സാനിധ്യങ്ങളിൽ ശ്രദ്ധേയമായ മുഖം സഞ്ജു സാംസണിന്റേതാണ്. വെടിക്കെട്ട് പ്രകടനവുമായി ഇത്തവണയും രാജസ്ഥാന്റെ കുപ്പായത്തിൽ സഞ്ജു തിളങ്ങുകയാണ്. അതിനുള്ള അംഗീകരം പോലെ ഇന്ത്യൻ ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ടീമിലെ പ്രധാന താരങ്ങളിലൊരാളായ സഞ്ജുവിനായി ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.

 

View this post on Instagram

 

Adding some Malayali spice! #HallaBol #RoyalsFamily @imsanjusamson

A post shared by Rajasthan Royals (@rajasthanroyals) on

മലയാളി റാപ് ഗായകൻ തിരുമാലിയുടെ മലയാളിക്കെന്താടാ എന്ന് തുടങ്ങുന്ന ഗാനമാണ് രാജസ്ഥാൻ റോയൽസ് ഉപയോഗിച്ചിരിക്കുന്നത്. മലയാളി താരത്തിന്റെ തകർപ്പൻ ഷോട്ടുകൾ കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടി20 ടീമിലേക്ക് താരത്തിനെ തിരഞ്ഞെടുത്തിരുന്നു. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. അവസാനം നടന്ന മുംബൈക്കെതിരായ മത്സരത്തിലും സ്റ്റോക്സിനൊപ്പം സഞ്ജു മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook