scorecardresearch

സഞ്ജുവിനെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ല; അതെന്നെ അസ്വസ്ഥനാക്കും: റിയാൻ പരാഗ്

Sanju Samson Rajasthan Royals; ടീമിലേക്ക് ഞാൻ വരുമ്പോൾ അസാമിൽ നിന്നുള്ള ഒരു പതിനേഴുകാരൻ എന്ന് കരുതി എന്നെ സഞ്ജു മാറ്റി നിർത്തിയിട്ടില്ല. ആ വിധത്തിൽ കണ്ടിട്ടില്ല

Sanju Samson Rajasthan Royals; ടീമിലേക്ക് ഞാൻ വരുമ്പോൾ അസാമിൽ നിന്നുള്ള ഒരു പതിനേഴുകാരൻ എന്ന് കരുതി എന്നെ സഞ്ജു മാറ്റി നിർത്തിയിട്ടില്ല. ആ വിധത്തിൽ കണ്ടിട്ടില്ല

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Riyan Parag Rajasthan Royals

Source; Riyan Parag, Instagram

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടതോടെ പുതിയ ക്യാപ്റ്റൻ ആര് എന്ന് ടീം പ്രഖ്യാപിച്ചിട്ടില്ല. സഞ്ജുവിന്റെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച റിയാൻ പരാഗിന്റെ കൈകളിലേക്ക് ക്യാപ്റ്റൻസി എത്തും എന്നാണ് സൂചന. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിറയുന്നതിന് ഇടയിൽ സഞ്ജുവിനെ കുറിച്ച് പ്രതികരിക്കുകയാണ് റിയാൻ പരാഗ്. 

Advertisment

"എന്റെ കരിയറിൽ സഞ്ജുവിന് വലിയ പങ്കാണ് ഉള്ളത്. സഞ്ജു ടീം വിടുന്നതിനെ കുറിച്ച് ആലോചിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അതാലോചിച്ചാൽ ഞാൻ അസ്വസ്ഥനാവും. സഞ്ജുവും ഞാനുമായി നല്ല അടുപ്പമായിരുന്നു. ടീമിലേക്ക് ഞാൻ വരുമ്പോൾ അസാമിൽ നിന്നുള്ള ഒരു പതിനേഴുകാരൻ എന്ന് കരുതി എന്നെ മാറ്റി നിർത്തിയിട്ടില്ല. അങ്ങനെ കണ്ടിട്ടില്ല," റിയാൻ പരാഗ് വ്യക്തമാക്കുന്നു. 

Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

"എന്റേതിന് സമാനമായ സാഹചര്യമായിരുന്നു സഞ്ജുവിനും ഉണ്ടായിരുന്നത് എന്നതിനെ തുടർന്നാവാം അത്. ടീമിലേക്ക് വരുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു പതിനെട്ടുകാരൻ ആയിരുന്നില്ലേ സഞ്ജു. ഒരുപാട് ക്രിക്കറ്റ് താരങ്ങളൊന്നും ഉയർന്ന് വരാത്ത സ്ഥലങ്ങൾ അല്ലേ ഞങ്ങൾ രണ്ട് പേരുടേയും. സഞ്ജു എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എന്നെ ഒരുപാട് സ്നേഹിച്ചു," റിയാൻ പരാഗ് പറഞ്ഞു. 

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

2019ൽ ആണ് റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിന്റെ ഭാഗമാവുന്നത്. സഞ്ജു 11 സീസണുകൾ ആണ് രാജസ്ഥാൻ റോയൽസിനായി കളിച്ചത്. 2013ൽ രാജസ്ഥാന് വേണ്ടി കളിച്ചായിരുന്നു സഞ്ജുവിന്റെ ഐപിഎൽ അരങ്ങേറ്റം. 2025 സീസണോടെ രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനത്തിലേക്ക് സഞ്ജു എത്തി. 

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

2025 ഐപിഎൽ സീസൺ അവസാനിച്ചപ്പോൾ തന്നെ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ മഞ്ഞ വരയും തമിഴ് പാട്ടും എല്ലാം ചൂണ്ടി പോലും ആരാധകർ സഞ്ജുവിന്റെ ചെപ്പോക്കിലേക്കുള്ള വരവ് ഉറപ്പിച്ചിരുന്നു. ഒടുവിൽ ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയെ രാജസ്ഥാന് കൈമാറി മലയാളി താരത്തെ സ്വന്തമാക്കി. 

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Ipl Sanju Samson Chennai Super Kings Rajasthan Royals Riyan Parag

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: