/indian-express-malayalam/media/media_files/2025/04/19/DypRnDvaHpTqOMAf8CLa.jpg)
Vaibhav Suryavanshi, Sanju Samson Photograph: (Rajasthan Royals, Instagram)
Sanju Samson IPL 2025 Rajasthan Royals: ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ. വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്ന് സഞ്ജുവിന് ലക്നൗവിന് എതിരായ മത്സരം നഷ്ടമായി. സഞ്ജുവിന് പകരം 14കാരൻ വൈഭവ് സൂര്യവൻഷിയെയാണ് രാജസ്ഥാൻ റോയൽസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് സൂര്യവൻഷിയുടെ പേരിലേക്ക് എത്തുന്നത്.
വൈഭവ് സൂര്യവൻഷിയുടെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരമാവും ഇത്. സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവൻഷിയെ ടീമിൽ ഉൾപ്പെടുത്തിയതായി താത്കാലിക ക്യാപ്റ്റൻ റിയാൻ പരാഗ് ടോസിന്റെ സമയം അറിയിച്ചു. ഇംപാക്ട് കളിക്കാരുടെ ലിസ്റ്റിൽ ആണ് വൈഭവിന്റെ പേരുള്ളത്.
2011ലാണ് വൈഭവ് ജനിച്ചത്. 2008ൽ ഐപിഎൽ ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലിൽ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം വൈഭവ് സൂര്യവൻഷിയുടെ പേരിലേക്ക് വരുന്നു. മിന്നും പ്രകടനത്തിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയാണ് സൂര്യവൻഷി ശ്രദ്ധ പിടിച്ചത്. 12ാം വയസിലാണ് വൈഭവ് രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്.
1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ റോയൽസ് താര ലേലത്തിൽ സ്വന്തമാക്കിയത്. നെറ്റ്സിലെ പരിശീലനത്തിൽ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെ അടിച്ചുപറത്തുന്ന വൈഭവിന്റെ വിഡിയോ ഉൾപ്പെടെ വൈറലായിരുന്നു. ഉടനെ തന്നെ ഇന്ത്യൻ ടീമിനുള്ളിൽ സ്ഥാനം പിടിക്കാൻ വൈഭവിന് സാധിക്കും എന്ന് സീസൺ ആരംഭിക്കുന്നതിന് മുൻപ് സഞ്ജു സാംസണും പറഞ്ഞിരുന്നു.
ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ നിർണായക മത്സരത്തിനാണ് രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുന്നത്. ഇന്നും തോറ്റാൽ രാജസ്ഥാന് സീസണിൽ ജീവൻ നിലനിർത്തുക പ്രയാസമാവും. ടോസ് നേടിയ ലക്നൗ രാജസ്ഥാന് എതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us