scorecardresearch

നായകൻ ഇവൻ വരാർ, ബോളർമാരെ തൂഫാനാക്കി സഞ്ജു സാംസൺ

കേരളത്തിൽ കഠിന പരിശീലനം തുടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ. ശനിയാഴ്ചയും ഞായറാഴ്ചയും പരിശീലനം തുടരും. ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരും പരിശീലകരടക്കമുള്ള ഒഫീഷ്യലുകളും കൂടി പെരിന്തൽമണ്ണയിലെത്തും.

കേരളത്തിൽ കഠിന പരിശീലനം തുടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ. ശനിയാഴ്ചയും ഞായറാഴ്ചയും പരിശീലനം തുടരും. ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരും പരിശീലകരടക്കമുള്ള ഒഫീഷ്യലുകളും കൂടി പെരിന്തൽമണ്ണയിലെത്തും.

author-image
Sports Desk
New Update
sanju samson | rajasthan royals

ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരും പരിശീലകരടക്കമുള്ള ഒഫീഷ്യലുകളും കൂടി പെരിന്തൽമണ്ണയിലെത്തും (ഫൊട്ടോ: Instagram/ rajasthan royals)

ഐ.പി.എൽ സീസണിന് മുന്നോടിയായി കേരളത്തിൽ കഠിന പരിശീലനം തുടങ്ങി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയാണ് സഞ്ജു ബാറ്റിങ് പ്രാക്ടീസ് തുടങ്ങിവച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയും പരിശീലനം തുടരും. ശനിയാഴ്ച രാജസ്ഥാൻ റോയൽസിന്റെ ബൗളർമാരും പരിശീലകരടക്കമുള്ള ഒഫീഷ്യലുകളും കൂടി പെരിന്തൽ മണ്ണയിലെത്തും.

Advertisment

ഈ ദിവസങ്ങളിൽ രാജസ്ഥാൻ താരങ്ങളുടെ പരിശീലനം കാണാൻ എത്തുന്നവർക്കായി താൽക്കാലിക പന്തൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരള രഞ്ജി ടീമിലെ ബേസിൽ തമ്പി, നിധീഷ്, ആനന്ദ് കൃഷ്ണൻ തുടങ്ങിയവരും ഗ്രൗണ്ടിൽ ഉണ്ടാകും. സ്റ്റേഡിയത്തിലെ 11 പിച്ചുകളിൽ രണ്ടെണ്ണമാണ് സഞ്ജുവിന് ബാറ്റിങ്ങ് പ്രാക്ടീസിനായി ഒരുക്കിയിരുന്നത്. 

അതേസമയം, വെള്ളിയാഴ്ച പ്രദേശിക ക്രിക്കറ്റ് ക്ലബ്ബുകളിലെ താരങ്ങളാണ് സഞ്ജുവിന് പന്തെറിഞ്ഞു നൽകിയത്. പെരിന്തൽമണ്ണ ജോളി റോവേഴ്‌സ് ക്ലബ്ബിന്റെയും അക്കാദമിയുടെയും ബൗളർമാരായ വിഘ്‌നേഷ് പുത്തൂർ, മുഹമ്മദ് ഇഷാഖ്, ദേവനാരായണൻ, റിസ്‌വാൻ തുടങ്ങിയവരാണ് രാജസ്ഥാൻ നായകന് പന്തെറിയാൻ ഗ്രൗണ്ടിലിറങ്ങിയത്. രഞ്ജി താരം ആനന്ദ് കൃഷ്ണനും സഞ്ജുവിനൊപ്പം ബാറ്റിങ് പ്രാക്ടീസ് നടത്തി.

കൂറ്റനടികളോടെ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചാണ് മലയാളികളുടെ പ്രിയതാരം കാഴ്ചക്കാരെ കയ്യിലെടുത്തത്. സഹതാരങ്ങൾക്കൊപ്പം സ്വതസിദ്ധമായ ശൈലിയിൽ കളിയും ചിരിയുമായി നടക്കുന്ന സഞ്ജുവിനെയാണ് ഗ്രൗണ്ടിൽ കാണാനായത്. സഞ്ജുവിനെ കാണാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു മലപ്പുറത്തെ ആരാധകർ. താരത്തിന്റെ ഓരോ ഷോട്ടും ആർപ്പുവിളികളോടെയാണ് കാണികൾ ഏറ്റെടുത്തത്.

Read More

Advertisment
Rajastan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: