ഐപിഎല്ലില്‍ രണ്ടായിരം റണ്‍സ് പിന്നിട്ട് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലാണ് സഞ്ജു 2000 റണ്‍സ് ക്ലബില്‍ ഇടം പിടിച്ചത്. ചെന്നൈക്കെതിരായ മത്സരത്തില്‍ എട്ട് റണ്‍സാണ് സഞ്ജു നേടിയത്. 84 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും അടക്കം 27.87 ശരാശരിയിലാണ് സഞ്ജു രണ്ടായിരം ക്ലബിലെത്തിയത്. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകാതെ നേടിയ 102 റണ്‍സാണ് സഞ്ജുവിന്റെ ടോപ് സ്‌കോര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു.

Read More: ‘നിങ്ങളാണ് എന്റെ ദിവസം തകര്‍ത്തത്’; വാര്‍ണറോട് സഞ്ജു സാംസണ്‍

വെള്ളിയാഴ്ച ഹൈദരബാദിനെതിരെ നടന്ന മത്സരത്തില്‍ 54 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ചുറി നേടിയത്. നാല് സിക്‌സും 10 ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. സഞ്ജു സെഞ്ചുറി നേടിയെങ്കിലും രാജസ്ഥാൻ മത്സരത്തിൽ തോൽക്കുകയായിരുന്നു.

സഞ്ജു രണ്ടായിരം റൺസ് ക്ലബിൽ ഇടം പിടിച്ച ചെന്നൈക്കെതിരായ മത്സരത്തിലും രാജസ്ഥാൻ പരാജയപ്പെട്ടു.  ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കുകയായിരുന്നു. മുൻനിര തകർന്നടിഞ്ഞപ്പോൾ രക്ഷകനായി എത്തിയ നായകൻ എം.എസ്.ധോണിയുടെ പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ ഇന്നിങ്സ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook